കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛോട്ടാരാജന്‍ വധശ്രമം: ഒരാള്‍ കൂടി പിടിയില്‍

  • By Staff
Google Oneindia Malayalam News

ലഖ്നൗ: അധോലോക നായകന്‍ ഛോട്ടാരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമി സംഘത്തിലെ ഒരംഗം ഉത്തര്‍പ്രദേശിലെ ലഖ്നോവില്‍ പൊലീസ് പിടിയിലായി.

പാകിസ്ഥാന്‍ പൗരനായ നൂര്‍ ബക്ഷ് ആണ് ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച വൈകുന്നേരം അറസ്റ്റിലായത്. ഒക്ടോബര്‍ ആറ് വെള്ളിയാഴ്ചയാണ് ഉത്തര്‍പ്രദേശ് പൊലീസ് ഇക്കാര്യം പുറത്തു വിട്ടത്.ഉത്തര്‍പ്രദേശ് പ്രത്യേക പൊലീസ് സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

താന്‍ അക്രമിസംഘത്തില്‍ ഉണ്ടായിരുന്നതായി നൂര്‍ ബക്ഷ് സമ്മതിച്ചുവെന്ന് പൊലീസ് അധികൃതര്‍ വെളിപ്പെടുത്തി. ബാങ്കോക്കില്‍ ഏറ്റുട്ടല്‍ നടന്ന രോഹിത് വര്‍മ്മയുടെ വീടിനു വെളിയില്‍ കാവല്‍ നില്‍ക്കുകയായിരുന്നു ഇയാള്‍. മറ്റ് അക്രമികള്‍ അകത്തു കടന്നപ്പോള്‍ പുറത്ത് പരിസരം ശ്രദ്ധിക്കുന്ന ചുമതല ബക്ഷിനായിരുന്നു.

ദാവൂദ് ഇബ്രാഹിം സംഘത്തിലെ പ്രധാന പ്രവര്‍ത്തകനാണ് ഇയാള്‍. വ്യാജപാസ്പോര്‍ട്ട് കൈവശം വച്ചതിന്് ദുബായില്‍ രണ്ടു തവണ ജയിലില്‍ കിടന്നിട്ടുണ്ട് ഇയാള്‍.

മൂന്ന് പാകിസ്ഥാനികളും ഒരു തായ്ലണ്ട്കാരനും ഉള്‍പ്പെടെ അക്രമിസംഘത്തില്‍പെട്ട നാലു പേരെ സപ്തംബറില്‍ ബാങ്കോക്ക് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X