പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നു
ദില്ലി : ഐബിപി അടക്കം മൂന്ന് പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുവാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച നടന്ന ഓഹരിവില്‍പ്പന സമിതിയുടെ യോഗത്തിനു ശേഷം ഓഹരിവില്‍പന സഹമന്ത്രി അരുണ്‍ ജെറ്റ്ലി വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.ഐബിപി, സ്റേറ്റ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ , മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ എന്നിവയുടെ 74 ശതമാനം ഓഹരികളാണ് വില്‍ക്കുക. ഭാരത് ബ്രേക്സ് ലിമിറ്റഡിന്റെ മുഴുവന്‍ ഓഹരിയും വില്‍ക്കും.
10 ശതമാനം ഓഹരികള്‍ തൊഴിലാളികള്‍ക്കായി നീക്കി വയ്ക്കും. എല്ലാ സ്ഥാപനങ്ങളിലെയും തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.












Click it and Unblock the Notifications