തലശേരിയില്‍ സംഘട്ടനം, ബോംബേറ്
തലശേരി: ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച രാത്രി തലശേരിക്കടുത്ത് വാവാച്ചിമുക്ക്, കോമത്ത്, പാറാല്‍ എന്നീ പ്രദേശങ്ങളില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലുകളില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയും ഈ പ്രദേശങ്ങളില്‍ ബോംബേറുണ്ടായി.
പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരായ മാടായിയിലെ മഹേഷി (24)നെ കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രജീഷിനെ തലശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകനായ വലിയപറമ്പത്ത് ഗിരീഷി (35)നെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബോംബേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications