കുടിവെള്ള പദ്ധതി :മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന്
തിരുവനന്തപുരം : കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ കണ്ടിട്ടില്ലെന്ന് പദ്ധതിക്കായി ടെന്‍ഡര്‍ സമര്‍പ്പിച്ച ജപ്പാന്‍ കമ്പനി.
പസഫിക് കണ്‍സള്‍ട്ടന്റ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുകളിച്ചുവെന്ന ആരോപണം കമ്പനി മാനേജിംഗ് ഡയറക്ടര്‍ മസാഹിതോ യാമാനാക ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിഷേധിച്ചു.
ടെന്‍ഡര്‍ സമര്‍പ്പിച്ച ശേഷം കമ്പനിയായിരുന്നു ഷോര്‍ട് ലിസ്റില്‍ ഒന്നാമത്. എന്നിട്ടും കരാര്‍ നല്‍കാത്തതിന്റെ കാരണം അജ്ഞാതമാണ്. ഒന്നാമതെത്തിയത് യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. രണ്ടു പ്രാവശ്യം താന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്ന് കമ്പനി ജനറല്‍ മാനേജര്‍ മോട്ടോയാമ വെളിപ്പെടുത്തി.
കമ്പനി നല്‍കിയ പ്രൊപ്പോസല്‍ അംഗീകരിച്ച ശേഷം വാട്ടര്‍ അതോറിറ്റി സാങ്കേതിക പരിശോധന നടത്തുകയും ചെയ്തു. പക്ഷെ കമ്പനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സാങ്കേതിക പരിശോധന നിര്‍ത്തിവച്ചു.
കരാറില്‍ നിന്നും പസഫിക് ഇന്റര്‍നാഷണലിനെ പുറത്താക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജപ്പാനിലെ ധനകാര്യ ഏജന്‍സിയോട് അനുമതി ചോദിച്ചു. അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് സാങ്കേതിക പരിശോധനയ്ക്ക് പുതിയ ഏജന്‍സിയെ സര്‍ക്കാര്‍ നിയമിച്ചു. ഇതിലും കമ്പനി ഒന്നാമതെത്തുകയായിരുന്നുവെന്ന് മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു. എന്നിട്ടും പുതിയ ടെണ്ടര്‍ വിളിക്കാന്‍ സര്‍ക്കാര്‍ മുതിരുന്നതിനാല്‍ ജപ്പാന്‍ ധനസഹായം കിട്ടാനിടയില്ലെന്നും മസാഹിതോ വ്യക്തമാക്കി.












Click it and Unblock the Notifications