എറണാകുളത്ത് ചെയര്‍മാന്‍മാരെ തിരഞ്ഞെടുത്തു
കൊച്ചി: എറണാകുളം ജില്ലാനഗരസഭകളിലെ ചെയര്‍മാന്‍മാരെ തിരഞ്ഞെടുത്തു.
കോണ്‍ഗ്രസിലെ എന്‍.കെ. പവിത്രനാണ് കളമശേരി നഗരസഭാ ചെയര്‍മാന്‍. വൈസ് ചെയര്‍മാനായി മുസ്ലിം ലീഗിലെ ഐ.എം. അബ്ദുള്‍റഹ്മാനെയും തിരഞ്ഞെടുത്തു. 10 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. എല്‍ഡിഎഫില്‍ നിന്നും കെ.ബി. വര്‍ഗീസ് (സിപിഎം) ചെയര്‍മാന്‍ സ്ഥാനത്തേക്കും ഹെന്നി ബേബി വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കും മത്സരിച്ചു.
മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ്-ഐയിലെ എ.മുഹമ്മദ് ബഷീറാണ് ചെയര്‍മാന്‍. മുസ്ലിം ലീഗിലെ ഖാദര്‍ മുഞ്ചക്കലിനെ വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്തു. ആലുവ നഗരസഭ ചെയര്‍മാനായി കോണ്‍ഗ്രസിലെ എം.ഒ.ജോണ്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എം.ടി ജേക്കബാണ് വൈസ് ചെയര്‍മാന്‍.
പറവൂരില്‍ കോണ്‍ഗ്രസിലെ വത്സല പ്രസന്നകുമാര്‍ ചെയര്‍പേഴ്ണായും എന്‍.ഐ.പൗലോസ് വൈസ് ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു. യുവനേതാവായ അഡ്വ.ഷിയോ പോള്‍ (കോണ്‍ഗ്രസ്) ആണ് അങ്കമാലി നഗരസഭാ ചെയര്‍മാന്‍.
എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയ തൃപ്പൂണിത്തുറയില്‍ കെ.കെ.മോഹനന്‍ ചെയര്‍മാനായി സ്ഥാനമേറ്റു. മുന്‍ ചെയര്‍മാന്‍ സി.എന്‍.സുന്ദരനെ വൈസ് ചെയര്‍മാനായും തിരഞ്ഞെടുത്തു. കോതമംഗലം നഗരസഭയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.പി.ഉതുപ്പാന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്രനായി വിജയിച്ച ബിജു തോമസാണ് വൈസ് ചെയര്‍മാന്‍. യുഡിഎഫ് പിന്തുണയോടെയാണ് ബിജു തോമസ് തിരഞ്ഞെടുക്കപ്പെട്ടത്.
എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്ത പെരുമ്പാവൂര്‍ നഗരസഭയില്‍ സിപിഎം നേതാവ് അഡ്വ.എന്‍.സി.മോഹനനെ ചെയര്‍മാനായി തിരഞ്ഞെടുത്തു. സിപിഐയുടെ അഡ്വ.ടി.എന്‍.അരുണ്‍കുമാറാണ് വൈസ് ചെയര്‍മാന്‍.












Click it and Unblock the Notifications