നവംബര്‍ 11 ന് കെ പി സി സി പ്രസിഡന്റ് തിരഞ്ഞെടുപ്പ്
തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബര്‍ 11 ന് നടക്കും. എ ഐ സി സി യുടെ പുതുക്കിയ സംഘടനാതിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രകാരം ആണിത്. എ ഐ സി സി പ്രസിഡന്റിനേയും പതിനൊന്നിനു തന്നെ തിരഞ്ഞെടുക്കും. കേരളത്തില്‍ സംഘടനാതിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന എ ഐ സി സി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ പൂജാരി ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്.
ഒരു വിഭാഗത്തിനും പരാതി കൂടാതെ തികച്ചും സമാധാനപരമായ അന്തരീക്ഷത്തില്‍ തിരഞ്ഞെടുപ്പു നടത്തുമെന്ന് പൂജാരി പറഞ്ഞു. ഇതിനായി പാര്‍ട്ടിയിലെ എല്ലാ വിഭാഗം നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തും. പുതിയ ലിസ്റ്റ് പ്രകാരം പ്രാഥമികാംഗങ്ങളുടെയും സജീവാംഗങ്ങളുടെയും ലിസ്റ്റ് ഒക്ടോബര്‍ ഒമ്പത് തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളാണ് ഈ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.












Click it and Unblock the Notifications