ലീഗുകള്‍ ലയനത്തിലേക്ക്
ദില്ലി: ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും ഇന്ത്യന്‍ നാഷണല്‍ ലീഗും(ഐഎന്‍എല്‍) ലയനത്തിനു തയ്യാറെടുക്കുന്നു. അടുത്ത വര്‍ഷം കേരളത്തിലേയും തമിഴ്നാട്ടിലെയും നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഇരു പാര്‍ട്ടികളുടെയും ലയനം പ്രാവര്‍ത്തികമാക്കാനാണ് നീക്കം.
ലയനം സംബന്ധിച്ച് മുസ്ലീം ലീഗ് സെക്രട്ടറി ഇ.അഹമ്മദും നാഷണല്‍ ലീഗ് സെക്രട്ടറി എം.എ.ലത്തീഫും ദില്ലിയില്‍ അനൗപചാരിക ചര്‍ച്ച നടത്തി. അസംബ്ലി തിരഞ്ഞെടുപ്പില്‍ ലീഗുമായി സഹകരിക്കുമെന്ന് ഒക്ടോബര്‍ വെള്ളിയാഴ്ച ലത്തീഫ് പറഞ്ഞു.
നാഷണല്‍ ലീഗ് മാതൃസംഘടനയിലേക്കു തിരിച്ചു വരണമെന്നു തന്നെയാണ് തങ്ങളുടെ അഭിപ്രായമെന്ന് അഹമ്മദ് പറഞ്ഞു.
ലയനത്തെക്കുറിച്ച് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് ലത്തീഫ് അറിയിച്ചു. ഇരു പാര്‍ട്ടികളുടെയും ലയനത്തിനുള്ള ശ്രമങ്ങള്‍ തമിഴ്നാട്ടില്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.












Click it and Unblock the Notifications