Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒക്ടോബര്‍ 7-ന് മഹാനവമി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ആയുധ പൂജ ഒക്ടോബര്‍ 7 ശനിയാഴ്ച മഹാനവമി നാളില്‍ നടക്കും. നവരാത്രി ആഘോഷങ്ങള്‍ക്ക് ഒക്ടോബര്‍ 8 ഞായറാഴ്ച വിജയദശമിയോടെ സമാപനം കുറിക്കും.

ആയുധ പൂജയുടെ ഭാഗമായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കും. കേരളത്തിലെ വിവിധ കളരികളിലും ആയുധ പൂജ നടക്കും. ആയുധ പൂജയോടൊപ്പം സരസ്വതീ പൂജയും നടക്കുന്നതിനാല്‍ ക്ഷേത്രങ്ങളില്‍ പുസ്തകങ്ങളുടെയും മറ്റും പൂജയും നടക്കും.

വിജയദശമി നാളില്‍ വിവിധ ക്ഷേത്രങ്ങളില്‍ കുരുന്നുകള്‍ക്കുള്ള വിദ്യാരംഭവും നടക്കും. വിദ്യാരംഭത്തിന്റെ പ്രധാന ചടങ്ങ് നടക്കുന്ന തിരൂര്‍ തുഞ്ചന്‍ പറമ്പിലും തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലെ തിരുവള്ളക്കാവ് ക്ഷേത്രത്തിലും നൂറുകണക്കിന് കുട്ടികള്‍ ആദ്യാക്ഷരം കുറിക്കും.

ഭക്തവല്‍സലയായ ദുര്‍ഗാദേവി തിലോത്തമയുടെ രൂപം പൂണ്ട് അസുരരാജാവായ മഹിഷാസുരനെ വധിച്ച ദിവസാണ് മഹാനവമി എന്നാണ് ഐതിഹ്യം. അതോടെ ഈ ദുര്‍യ്ക്ക് മഹിഷാസുര മര്‍ദ്ദിനി എന്ന പേരും കൈവന്നു. അന്നാണ് കേരളത്തില്‍ ആയുധപൂജ നടക്കുന്നത്.

മഹിഷാസുരനെ വധിച്ചതിന്റെ ആഹ്ലാദസൂചകമായാണ് പിറ്റേന്ന് വിജയദശമി ആഘോഷക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഈ ദിവസം ദസറയായും ആഘോഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+