എല്‍ഡിഎഫുമായുള്ള ബന്ധം താല്‍ക്കാലികം : സേഠ്
കൊച്ചി : പഞ്ചായത്ത് ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി ഐഎന്‍എല്‍ ഉണ്ടാക്കിയ ധാരണ താല്‍ക്കാലികമാണെന്ന് പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേഠ് പറഞ്ഞു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐഎന്‍ എല്‍ ഇടതുമുന്നണിയുമായി സഹകരിക്കണമെന്നില്ല. ഓരോ സമയത്തെയും രാഷ്ട്രീയ സാഹചര്യം അനുസരിച്ചാണ് ധാരണകളും ഉണ്ടാക്കുന്നതെന്ന് ഒക്ടോബര്‍ 6 വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെ സേഠ് പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കിയതായി അറിവില്ലെന്ന് സേഠ് വ്യക്തമാക്കി. അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ് ബിജെപിയുമായി അടുത്തു നില്‍ക്കുന്നതു കൊണ്ടാണ് ഐഎന്‍ എല്‍ യുഡിഎഫില്‍ ചേരാത്തത്. എന്നാല്‍ ലീഗുമായി നല്ല ബന്ധത്തിന് താല്‍പര്യമുണ്ടെന്നും സേഠ് പറഞ്ഞു.












Click it and Unblock the Notifications