ട്രസ്റ്റില്‍ നിന്നു തന്ത്രി രാജി വച്ചു
തൃശ്ശൂര്‍: ശ്രീഗുരുവായൂരപ്പന്‍ ധര്‍മ്മ സമുച്ചയ ട്രസ്റ്റില്‍ നിന്നു ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിവാകരന്‍ നമ്പൂതിരിപ്പാട് രാജി വച്ചു. ട്രസ്റ്റ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഇദ്ദേഹത്തിന്റെ മകന്‍ ദിനേശന്‍ നമ്പൂതിരിപ്പാടും രാജി വച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ക്ഷേത്ര പരിസരത്ത് ഒക്ടോബര്‍ 17 മുതല്‍ 28 വരെ നടത്താനിരുന്ന സ്വകാര്യയജ്ഞം മാറ്റി വച്ചു.
യജ്ഞം സംബന്ധിച്ച വിവാദത്തിലേയ്ക്ക് തന്ത്രിയുടെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നതു കൊണ്ടാണ് രാജിയെന്ന് ട്രസ്റ്റ് സെക്രട്ടറി ചേലനാട് മോഹന്‍ദാസ് പറഞ്ഞു.
യഞ്ജം നടത്തുന്നതിന് ഗുരുവായൂര്‍ ക്ഷേത്രത്തിനു മുമ്പിലുള്ള മേല്പത്തൂര്‍ ഓഡിറ്റോറിയം വിട്ടു കൊടുക്കുന്നതിന് ദേവസ്വം ഭരണസമിതി തീരുമാനിച്ചിരുന്നുവെങ്കിലും ഭക്തജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് അതില്‍ നിന്നു പിന്മാറുകയായിരുന്നു.












Click it and Unblock the Notifications