സിപിഎം-ബിജെപി ബന്ധം പരസ്യമായി: ശങ്കരനാരായണന്‍
തിരുവനന്തപുരം : പഞ്ചായത്ത് ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ രഹസ്യധാരണ പരസ്യമായിരിക്കുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണന്‍.
ധാരണയെ പറ്റി ആരോപണമുണ്ടായിട്ടും സിപിഎം മൗനം പാലിക്കുന്നത് അഖിലേന്ത്യാ തലത്തിലും പാര്‍ട്ടി ബിജെപിയുമായി ബന്ധം ആഗ്രഹിക്കുന്നതുകൊണ്ടാണെന്ന് ശങ്കരനാരായണന്‍ ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
യുഡിഎഫിന് ബിജെപിയുടെ പിന്തുണ ആവശ്യപ്പെടാതെ കിട്ടിയതാണ്. ബിജെപിയുമായി ധാരണയുണ്ടാക്കിയ കോട്ടയം അയ്മനം കോണ്‍ഗ്രസ് കമ്മിറ്റിയെ പിരിച്ചു വിട്ടു. പന്തളം പോലെയുള്ള സ്ഥലങ്ങളില്‍ ബിജെപി യുമായി പരസ്യധാരണയുണ്ടാക്കിയ സിപിഎം ഘടകത്തിനെതിരെ അച്ചടക്കനടപടി എടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറുണ്ടോ എന്ന് ശങ്കരനാരായണന്‍ ചോദിച്ചു.












Click it and Unblock the Notifications