കൊസ്റുണിക്ക യുഗോസ്ലാവ്യന്‍ പ്രസിഡന്റ്
ബെല്‍ഗ്രേഡ്: യൂഗോസ്ലാവ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തങ്ജുഗ് വൊജിസ്ലാവ് കൊസ്റുണിക്കയെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി വിശേഷിപ്പിച്ചു.
ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച രാത്രി പുറപ്പെടുവിച്ച റിപ്പോര്‍ട്ടിലാണ് ഇതേ വരെ മിലൊസെവിച്ചിന്റെ ജിഹ്വയായിരുന്ന ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പ്രതിപക്ഷ നേതാവായിരുന്ന കൊസ്റുണിക്കയെ പുതിയ പ്രസിഡന്റായി വിശേഷിപ്പിച്ചത്.
പുതിയ പ്രസിഡന്റെന്ന നിലയില്‍ കൊസ്റുണിക്ക സെര്‍ബിയന്‍ സ്റേറ്റ് ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. രാഷ്ട്രീയമായ യാതൊരു പ്രതികാരവും തന്റെ ഭരണത്തിന്‍ കീഴിലുണ്ടാവില്ലെന്ന് കൊസ്റുണിക്ക പറഞ്ഞു. ജനാധിപത്യ സംസ്കാരം സ്ഥാപിക്കാന്‍ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു.
മിലൊസെവിച്ചിനെ അന്തര്‍ദേശീയ ക്രിമിനില്‍ ട്രിബ്യൂണലിന് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു പുതിയ സംവിധാനം ഇന്ന് മുതല്‍ ആരംഭിക്കുകയാണ്. അധികാരത്തിലിരിക്കുന്നവരെ ഇനി മുതല്‍ തിരഞ്ഞെടുപ്പിലൂടെ മാറ്റാനാവും. അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications