എച്ച്-ഒന്ന് ബി വിസാ ബില്‍ ക്ലിന്റന് അയച്ചു
വാഷിംഗ്ടണ്‍: അടുത്ത മൂന്ന് വര്‍ഷത്തേക്ക് ആറു ലക്ഷം വിദേശ തൊഴിലാളികള്‍ക്ക് എച്ച്-ഒന്ന് ബി വിസ നല്‍കാനുള്ള ബില്‍ പ്രസിഡണ്ട് ബില്‍ ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച ക്ലിന്റന് അയച്ചു. പ്രസിഡണ്ട് ഉടന്‍ തന്നെ ബില്ലില്‍ ഒപ്പുവെക്കുമെന്ന് ഒരു വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
ഒക്ടോബര്‍ മൂന്ന് ചൊവാഴ്ച യുഎസ് സെനറ്റ് ബില്‍ പാസ്സാക്കിയിരുന്നു. കൂടുതല്‍ എച്ച്-ഒന്ന് ബി വിസകള്‍ അനുവദിക്കുന്നതിനു പുറമെ മൂന്നു വര്‍ഷത്തെ താല്‍ക്കാലിക വിസ ലഭിച്ചവര്‍ക്ക് മൂന്നു വര്‍ഷം കൂടി അനുവദിക്കാനും ബില്‍ അനുശാസിക്കുന്നുണ്ട്. കഴിവുള്ള ഫാഷന്‍ മോഡലുകളെ കൊണ്ടു വരാനും പുതിയ എച്ച്-ഒന്ന് ബി ബില്‍ അനുശാസിക്കുന്നു.
കഴിഞ്ഞ ഫിബ്രവരിയില്‍ അനുവദിച്ച എച്ച്-ഒന്ന് ബി വിസകളില്‍ 43 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കാണ്. 9.9 ശതമാനം ചൈനാക്കാര്‍ക്കും 3.9 ശതമാനം കാനഡാക്കാര്‍ക്കും 3.2 ശതമാനം വീതം ബ്രിട്ടീഷുകാര്‍ക്കും ഫിലിപ്പൈന്‍കാര്‍ക്കും വിസകള്‍ അനുവദിച്ചിരുന്നു.
ഫിബ്രവരി വരെ അമേരിക്കയില്‍ എത്തിയ വിദേശ തൊഴിലാളികളില്‍ 54 ശതമാനവും എച്ച്-ഒന്ന് ബി വിസ യാണ് ഉപയോഗിച്ചത്. 13.1 ശതമാനം വീതം ആര്‍ക്കിടെക്റ്റുകളും, എഞ്ചിനീയര്‍മാരും സര്‍വേയര്‍മാരും എത്തുന്നുണ്ട്. അഡ്മിനിസ്ട്രേറ്റര്‍മാരും മാനേജര്‍മാരും 8.3 ശതമാനവും വിദ്യാഭ്യാസവിചക്ഷണര്‍ 5.6 ശതമാനവും ആരോഗ്യപ്രവര്‍ത്തകര്‍ 4.1 ശതമാനവുമാണ് വര്‍ഷം തോറും എത്തുന്നത്.
എച്ച്-ഒന്ന് ബി വിസ ലഭിച്ചുവരുന്നവരില്‍ 56 ശതമാനവും ബിരുദം മാത്രമുള്ളവരാണ്. 31 ശതമാനം പേര്‍ക്ക് ബിരുദാനന്തര ബിരുദവും എട്ടു ശതമാനം പേര്‍ക്ക് ഡോക്ടറേറ്റും ഉണ്ട്. പ്രൊഫഷണല്‍ ഡിഗ്രിയുള്ളവര്‍ രണ്ടു ശതമാനം മാത്രമാണ്.












Click it and Unblock the Notifications