Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂഗോസ്ലാവ്യയില്‍ കലാപം

ബെല്‍ഗ്രേഡ്: യൂഗോസ്ലാവ്യന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ റാലി നടത്തിയ പ്രതിപക്ഷപാര്‍ട്ടി പ്രവര്‍ത്തകര്‍ ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച പാര്‍ലമെന്റിന് തീവെച്ചു. മിലോസെവിച്ചിനെ അധികാരത്തില്‍ നിന്ന് പുറന്തള്ളാനായി കലാപം നടത്തിയവര്‍ സെര്‍ബിയിന്‍ സ്റേറ്റ് ടെലിവിഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്സിനും തീവെച്ചു. ഒരു പൊലീസ് സ്റേഷന്‍ പിടിച്ചെടുത്തു.

പ്രസിഡന്റ് മിലൊസെവിച്ച് കിഴക്കന്‍ സെര്‍ബിയയിലെ ഒരു ബങ്കറില്‍ അഭയം തേടിയെന്നാണ് റിപ്പോര്‍ട്ട്. സൈന്യമാണ് മിലൊസെവിച്ചിന് സംരക്ഷണം നല്‍കിയിരിക്കുന്നത്.

ബസുകളിലും കാറുകളിലുമായി സെര്‍ബിയയിലെത്തിയ ആയിരക്കണക്കിന് കലാപകാരികളെ പിരിച്ചയക്കാനായി പൊലീസ് പല തവണ കണ്ണീര്‍വാതകം പ്രയോഗിച്ചു.

പ്രതിപക്ഷം നടത്തിയ നിസ്സഹകരണസമരത്തിന്റെ തുടര്‍ച്ചയായാണ് ജനക്കൂട്ടം റാലി നടത്തിയത്. പ്രതിപക്ഷനേതാവ് വൊജിസ്ലാവ് കൊസ്റ്യുണിക്കയാണ് സമരത്തിന് ആഹ്വാനം ചെയ്തത്.

തിങ്കളാഴ്ചയാണ് നിസ്സഹകരണ സമരം തുടങ്ങിയത്. വിവിധ മേഖലകളില്‍ പെട്ട ജനങ്ങള്‍ റാലികള്‍ നടത്തി. യൂഗോസ്ലാവ്യയുടെ തലസ്ഥാന നഗരി തിങ്കളാഴ്ച തൊട്ടേ സമരമുഖരിതമായിരുന്നു.

വോട്ടെടുപ്പിലെ ക്രമക്കേടുകള്‍ മൂലമാണ് പ്രതിപക്ഷ സ്ഥാനാര്‍ഥിയായ കൊസ്റ്യൂണിക്കക്ക് ഭൂരിപക്ഷം നേടാനാവാഞ്ഞതെന്നും മിലൊസെവിച്ച് രാജിവെക്കണമെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഭരണഘടനാ കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച ഉത്തരവിറക്കിയിരുന്നു. തിരഞ്ഞെടുപ്പ് വീണ്ടും നടത്താനും കോടതി ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+