ഗോപാല്‍ അഞ്ചാമതും കാട്ടിലേക്കു പുറപ്പെട്ടു
ചെന്നൈ: കന്നഡ നടന്‍ രാജ്കുമാറിനെ മോചിപ്പിക്കാനുള്ള ദൗത്യവുമായി അഞ്ചാം തവണയും നക്കീരന്‍ എഡിറ്റര്‍ ആര്‍.ആര്‍. ഗോപാല്‍ കാട്ടിലേക്കു പുറപ്പെട്ടു. ജൂലൈ 30 മുതല്‍ രാജ്കുമാറും മറ്റു രണ്ടു പേരും വീരപ്പന്റെ ബന്ദികളായി കഴിയുകയാണ്.
ഒക്ടോബര്‍ എട്ട് ഞായറാഴ്ച രാവിലെയാണ് ഗോപാല്‍ പുറപ്പെട്ടത്. ഇപ്പോള്‍ അദ്ദേഹം സത്യമംഗലം കാട്ടില്‍ വീരപ്പന്റെ അനുമതിയും കാത്തു നില്‍ക്കുകയാണെന്ന് നക്കീരന്‍ വക്താവ് അറിയിച്ചു.
തന്റെ നാലാമത്തെ ദൗത്യത്തില്‍ രാജ്കുമാറിനെയും മറ്റുള്ളവരെയും മോചിപ്പിക്കാനാകുമെന്ന് ഗോപാല്‍ അവകാശപ്പെട്ടിരുന്നു. പക്ഷെ മറ്റൊരു ബന്ദിയായ നാഗപ്പയുടെ ഒളിച്ചോടല്‍ തന്റെ പദ്ധതികള്‍ ആകെ തകിടം മറിച്ചുവെന്നും അടുത്ത ദൗത്യത്തില്‍ താന്‍ രാജ്കുമാറിനെ മോചിപ്പിക്കുമെന്നും ഗോപാല്‍ പറഞ്ഞിരുന്നു. നാഗപ്പ രക്ഷപ്പെട്ടതില്‍ കുപിതനായ വീരപ്പനുമായി ഇനി ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ലെന്നു കണ്ടാണ് താന്‍ മടങ്ങിയതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications