ക്രിസ്ത്യാനികള്‍ സ്വദേശി പള്ളിയുണ്ടാക്കണം: ആര്‍എസ്എസ്
നാഗ്പൂര്‍: വിദേശ പള്ളികളുടെ ആധിപത്യം പൊട്ടിച്ചെറിഞ്ഞ് ദേശസ്നേഹമുള്ള ക്രിസ്ത്യാനികള്‍ തങ്ങളുടേതായ സ്വദേശി പള്ളി സ്ഥാപിക്കണമെന്ന്് ആര്‍എസ്എസ് മേധാവി കെ.സി.സുദര്‍ശന്‍ പറഞ്ഞു.
ഇവിടെ നടന്ന വിജയദശമി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ പള്ളികള്‍ ഇന്ത്യയില്‍ രാഷ്ട്രീയഅസ്ഥിരത കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളി, മാര്‍ത്തോമ്മാ പള്ളി എന്നിവയുടെ മാതൃകയില്‍ ക്രിസ്ത്യാനികള്‍ക്ക് സ്വദേശി പള്ളികള്‍ ആകാവുന്നതാണ്. ഈ സാഹചര്യത്തില്‍ വിദേശ പള്ളികളെ ഭാരതത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
ഇസ്ലാമിന്റെ ഇന്ത്യാവല്കരണം പൂര്‍ത്തിയാക്കാനും സാംസ്കാരിക മുഖ്യധാരയില്‍ അണിചേരാനും ആര്‍എസ്എസ് മേധാവി ആഹ്വാനം ചെയ്തു.












Click it and Unblock the Notifications