മുംബൈ ബോംബ് സ്ഫോടനം : വിചാരണ പൂര്‍ത്തിയായി
മുംബൈ : 1993ല്‍ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ബോംബ് സ്ഫോടന പരമ്പരയുടെ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ നടത്തിയ വിചാരണ പൂര്‍ത്തിയായി.
ഏഴ് വര്‍ഷം നീണ്ട വിചാരണ മുംബൈയിലെ ടാഡ കോടതിയിലാണ് നടന്നത്. 684 സാക്ഷികളെയാണ് കേസിനായി സിബിഐ വിസ്തരിച്ചത്. സാക്ഷികളില്‍ നിന്നും ശേഖരിച്ച തെളിവുകള്‍ മാത്രം 12,000 പേജുകളോളം വരും.കേസിന്റെ രാസപരിശോധന റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ സിബിഐ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സ്ഫോടനത്തിന് ആര്‍ ഡി എക്സ് ഉപയോഗിച്ചിരുന്നുവോ എന്ന് തെളിയിക്കാന്‍ ഇത് സഹായിക്കും.
ദാവൂദും കൂട്ടാളികളും പാകിസ്ഥാന്റെ സഹായത്തോടെ ആര്‍ഡിഎക്സ് സ്ഫോടകവസ്തു ഉപയോഗിച്ചാണ് മുംബൈയില്‍ നാശം വിതച്ചതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.
മുഴുവന്‍ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ചലച്ചിത്രനടന്‍ സഞ്ജയ് ദത്ത് ഉള്‍പ്പടെയുള്ള പ്രതികളോട് ജസ്റിസ് പ്രമോദ് കോഡെ ചോദ്യങ്ങള്‍ ഉന്നയിക്കും.












Click it and Unblock the Notifications