Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോണ്‍ഗ്രസ് പിരിച്ചുവിടല്‍: കരുണാകരന്റെ വിജയം

തിരുവനന്തപുരം: കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള കേരള യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിടാന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് തീരുമാനിച്ചത് കരുണാകര പക്ഷത്തിന് ലഭിച്ച വന്‍വിജയമാണെന്ന് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു.

ഒക്ടോബര്‍ ആറ് വെള്ളിയാഴ്ചയാണ് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയെ പിരിച്ചുവിട്ടതായി യൂത്ത് കോണ്‍ഗ്രസ് ദേശീയപ്രസിഡന്റ് രണ്‍ദീപ് സിംഹ് സുര്‍ജേവാല അറിയിച്ചത്.

പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനു മുന്നില്‍ കരുണാകരപക്ഷം അവതരിപ്പിച്ച പ്രധാന ആവശ്യങ്ങളിലൊന്ന് ഇപ്പോള്‍ അംഗീകരിച്ചിരിക്കുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുമ്പു തന്നെ കമ്മിറ്റി പിരിച്ചുവിടണമെന്ന കരുണാകരപക്ഷത്തിന്റെ ആവശ്യം കേന്ദ്രനേതൃത്വം നേരത്തെ തള്ളിയിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യം പരിഗണിക്കാമെന്നായിരുന്നു അന്ന് കരുണാകരപക്ഷത്തിനു ലഭിച്ച മറുപടി.

പഞ്ചായത്ത് തിരഞ്ഞെടുപ്പു കഴിഞ്ഞ ഉടന്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുന്നതില്‍ കേന്ദ്രനേതൃത്വം കാണിച്ച ഉത്സാഹം കരുണാകരപക്ഷത്തെ അവഗണിക്കാന്‍ കേന്ദ്രത്തിനാവില്ല എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഒട്ടേറെ പ്രതികൂല ഘടകങ്ങളുണ്ടായിട്ടും യുഡിഎഫിന് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രതീക്ഷയിലും കവിഞ്ഞ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചത് കരുണാകരപക്ഷം കൂടുതല്‍ കൂറുപുലര്‍ത്തിയതു കൊണ്ടാണെന്ന തിരിച്ചറിവും കേന്ദ്രനേതൃത്വത്തിനുണ്ടായി എന്നു കരുതേണ്ടിയിരിക്കുന്നു.

തങ്ങളുടെ ആവശ്യം ആദ്യം നിരാകരിച്ചപ്പോള്‍ കരുണാകരപക്ഷം യോഗം കൂടി പ്രതിഷേധിച്ചുവെങ്കിലും പാര്‍ട്ടിയില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കരുണാകരപക്ഷത്തില്‍ കരുണകാരന്റെയും മുരളീധരന്റെയും വാക്കുകള്‍ക്ക് എതിര്‍വാക്കില്ല എന്നതു തന്നെയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പു തെളിയിച്ചതും. ഗ്രൂപ്പ് ഒന്നടങ്കം യുഡിഎഫിനു പിന്നില്‍ അണിനിരന്നു. തങ്ങളുടെ അണികള്‍ക്കു മേല്‍ കരുണാകരനും മുരളീധരനും ഉള്ള ഈ നിയന്ത്രണവും കരുണാകരപക്ഷത്തിന് അനുകൂലമായ തീരുമാനമെടുക്കാന്‍ കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിച്ചിട്ടുണ്ട്.

പഞ്ചായത്തു തിരഞ്ഞെടുപ്പു കഴിഞ്ഞ ഉടന്‍ തന്നെ കരുണാകരപക്ഷത്തിന്റെ ആവശ്യം കേന്ദ്രനേതൃത്വം അംഗീകരിച്ചുകൊടുത്തത് ആന്റണി പക്ഷത്തെ ചൊടിപ്പിക്കാനിടയുണ്ട്. പ്രത്യേകിച്ചും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരവെ ആന്റണിക്ക് പാര്‍ട്ടിയില്‍ സ്വാധീനം നഷ്ടപ്പെടുകയാണെന്ന പ്രചാരണത്തിനും ഇതു വഴിവെച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വിലപേശാന്‍ കരുണാകരപക്ഷത്തിനെ കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം സഹായിക്കുകയും ചെയ്തേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+