ബി ജെ പി യുമായി സഖ്യമില്ലെന്ന് കേരള കോണ്‍ഗ്രസ് (എം)
കോട്ടയം: ബി ജെ പി യുമായി തങ്ങള്‍ സഖ്യമുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കേരള കോണ്‍ഗ്രസ് (എം) നിഷേധിച്ചു. അത്തരത്തിലുള്ള യാതൊരു സഖ്യത്തിലും ഏര്‍പ്പെടാന്‍ പാര്‍ട്ടി തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന് ഒക്ടോബര്‍ എട്ട് ഞായറാഴ്ച സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അസത്യമാണെന്നും തങ്ങള്‍ ഇപ്പോഴും യു ഡി എഫിലെ ഘടകകക്ഷി ആണെന്നും പാര്‍ട്ടി നേതൃത്വം ചൂണ്ടിക്കാട്ടി.
എന്നാല്‍ ഇതിനിടെ യു ഡി എഫില്‍ കേരളകോണ്‍ഗ്രസിന്റെ ബി ജെ പി ചായ്വ് ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പല ജില്ലകളിലും ബി ജെ പി മാണി ഗ്രൂപ്പ് സഖ്യമുണ്ടായിരുന്നതായി ചില യു ഡി എഫ് ഘടകകക്ഷികള്‍ തന്നെ രഹസ്യമായി ആരോപിക്കുന്നുണ്ട്. അടുത്ത മുന്നണി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന നിലപാടിലാണ് മുന്നണിയിലെ നവാഗതരായ ആര്‍ എസ് പി ( ബേബി ജോണ്‍ ) പക്ഷം.
എന്നാല്‍ ഇക്കാര്യം മാണിഗ്രൂപ്പ് ഗൗരവമായി എടുത്തിട്ടില്ലെന്ന് നേതാക്കളുടെ പ്രതികരണം സൂചിപ്പിക്കുന്നു.












Click it and Unblock the Notifications