കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാവല്‍ മാര്‍ട്ട് സമാപിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി : മലയാണ്മയുടെ സൗന്ദര്യത്തികവിന്റെ നിറവില്‍ കേരള ട്രാവല്‍ മാര്‍ട്ടിന് പരിസമാപ്തി. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മേളയ്ക്കെത്തിയ പ്രതിനിധികള്‍ ഒക്ടോബര്‍ എട്ട് ഞായറാഴ്ച മടക്കയാത്ര ആരംഭിക്കും.

KETTUVALLAMമൂന്ന് ദിവസം നീണ്ടു നിന്ന മേള ഇതിനകം തന്നെ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മറ്റ് രാജ്യാന്തര ടൂറിസം മേളകളുടെ ഗണത്തിലേക്ക് കേരളത്തിന്റെ പ്രഥമ ടൂറിസം വിപണന മേളയെ കൈപിടിച്ചുയര്‍ത്താനായതിന്റെ സംതൃപ്തിയിലാണ് സംഘാടകര്‍.

kathakaliമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും നൂറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യവും കലാരൂപങ്ങളും വിദേശ പ്രതിനിധികളുടെ മനം കവര്‍ന്നു. ടൂറിസം രംഗത്ത് സംസ്ഥാനത്തിന്റെ വന്‍ കുതിപ്പിന് മേള തുടക്കമിട്ടേക്കും. ട്രാവല്‍ മാര്‍ട്ട് വാര്‍ഷിക പരിപാടിയാക്കി മാറ്റുമെന്ന് സംഘാടകരായ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും സംസ്ഥാന സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.

വിനോദ സഞ്ചാരത്തിന്റെ വിവിധ മേഖലകളായ പ്രകൃതി ടൂറിസം, പരിസ്ഥിതി, ആരോഗ്യം , ആയുര്‍വേദം, പൈതൃകം, സാഹസിക ടൂറിസം എന്നീ മേഖലകളില്‍ വ്യാപരിക്കുന്നവയായിരുന്നു മരടിലെ ഗള്‍ഫാര്‍ ഇന്റര്‍നാഷണലില്‍ ഒരുക്കിയ സ്റാളുകള്‍.

കേരളത്തിന്റെ ടൂറിസം രംഗത്തിന്‍െറ അടയാളമായി മാറിക്കഴിഞ്ഞ കെട്ടുവള്ളങ്ങള്‍ തേടിയെത്തിയ വിദേശപ്രതിനിധികള്‍ ഏറെയായിരുന്നു. പഴമയും പുതുമയും ഒത്തുചേരുന്ന കെട്ടുവള്ളങ്ങള്‍ പ്രതിനിധികളെ വിസ്മയിപ്പിച്ചു. കണ്‍വെന്‍ഷന്‍ സെന്ററിന് പിന്നിലെ പുഴയിലായിരുന്നു കെട്ടുവള്ളങ്ങള്‍ ഒരുക്കിയിരുന്നത്.

സംസ്ഥാനത്തിന്റെ സ്വന്തം കലാരൂപങ്ങളായ തെയ്യം, തിറ, കഥകളി തുടങ്ങിയവ അണിനിരത്തിയ സ്റാളുകളില്‍ ഉത്സവസീസണെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നിരവധിയായിരുന്നു. ഹോട്ടലുകളും റിസോര്‍ട്ടുകളും ടൂറിസം പാക്കേജുകളുമായാണ് എത്തിയത്.

theyyamപ്രകൃതി ടൂറിസത്തിനും സണ്‍ബാത്തിനും പ്രാധാന്യം നല്‍കുന്ന പാക്കേജുകളേക്കാള്‍ ശ്രദ്ധയാകര്‍ഷിച്ചത് ആയുര്‍വേദ സുഖചികിത്സ ഉള്‍പ്പെടുത്തിയ പാക്കേജുകളാണ്. ഹെര്‍ബല്‍ മസാജിന്റെയും യോഗയുടെയും ഗുണങ്ങള്‍ വിശദീകരിക്കാന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് മണിക്കൂറുകള്‍ തന്നെ ചെലവിടേണ്ടി വന്നു.

കേരള വിഭവങ്ങള്‍ വിളമ്പുന്ന ഫുഡ് കോര്‍ട്ടുകളില്‍ പുട്ടിന്റെയും ഇടിയപ്പത്തിന്റെയും രുചി നുകരാനും പ്രതിനിധികളെത്തിയിരുന്നു. ടൂറിസം മേഖലയിലെ കയറ്റുമതി വിപണി ലക്ഷ്യമാക്കുന്ന കരകൗശല വസ്തു നിര്‍മാതാക്കളും പ്രദര്‍ശനത്തില്‍ പങ്കെടുത്തു.

24 രാജ്യങ്ങളില്‍ നിന്നായി 381 പ്രതിനിധികള്‍ ഉള്‍പ്പടെ അറുന്നൂറോളം ടൂര്‍ ഓപ്പറേറ്റര്‍മാരും മാധ്യമപ്രതിനിധികളുമാണ് മാര്‍ട്ടില്‍ പങ്കെടുത്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X