മാതൃഭൂമി മലപ്പുറം എഡിഷന്‍ ആരംഭിച്ചു
മലപ്പുറം: മാതൃഭൂമി ദിനപത്രത്തിന്റെ ഏഴാമത് എഡിഷന്‍ മലപ്പുറത്ത് കോട്ടയ്ക്കലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒക്ടോബര്‍ എട്ട് ഞായറാഴ്ച മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മലപ്പുറം എഡിഷന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വര്‍ഹിച്ചു.
മാതൃഭൂമി മാനേജിംഗ് ഡയക്ടര്‍ എം പി വീരേന്ദ്രകുമാര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. മന്ത്രിമാര്‍, എം പി മാര്‍, എം എല്‍ എ മാര്‍ തുടങ്ങി ജനപ്രതിനിധികളും നിരവധി സാമൂഹിക സാസ്കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.
രാവിലെ സാസ്കാരികഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഉദ്ഘാടനത്തിന് വന്‍ജനാവലി പങ്കെടുത്തു.












Click it and Unblock the Notifications