യുഡിഎഫ് പിരിച്ചുവിടണം : നായനാര്‍
തിരുവനന്തപുരം : പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി പരസ്യധാരണയുണ്ടാക്കിയ യുഡിഎഫിനെയും കെപിസിസിയെയും പിരിച്ചുവിടണമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍.
ബിജെപിയുമായുള്ള കൂട്ടുകെട്ട് യുഡിഎഫ് പരസ്യമായി സമ്മതിക്കണമെന്ന് ഒക്ടോബര്‍ എട്ട് ഞായറാഴ്ച ഒരു പ്രസ്താവനയില്‍ നായനാര്‍ ആവശ്യപ്പെട്ടു. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി സിപിഎമ്മിനെതിരെ മഹാസഖ്യം ഉണ്ടാക്കുന്നതാണ് ഇനി യുഡിഎഫിന് നല്ലതെന്ന് നായനാര്‍ പറഞ്ഞു.
ബിജെപിയെ എതിര്‍ക്കുന്നതില്‍ എല്‍ഡിഎഫോ സിപിഎമ്മോ യാതൊരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന് നായനാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications