പൂച്ചാലിയുടെ പാനലിന് വന്‍വിജയം
കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ ഭരണസമിതിയിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ സെക്രട്ടറി പൂച്ചാലി ഗോപാലന്റെ നേതൃത്വത്തിലുള്ള പാനലിന് വന്‍വിജയം.
പൂച്ചാലിയുടെ നേതൃത്വത്തിലുള്ള പാനലിലെ എല്ലാ അംഗങ്ങളും വിജയിച്ചു. പൂച്ചാലി ഗോപാലന്‍, എം എന്‍ വിജയന്‍, ഡോ എം ലീലാവതി, പുനത്തില്‍ കുഞ്ഞബ്ദുള്ള, കൊളാടി ഗോവിന്ദന്‍കുട്ടി, എം എം മോനായി, പി ഗോവിന്ദപ്പിള്ള, പി വത്സല, ശിവരാമന്‍ തുടങ്ങിയവരാണ് വിജയിച്ച പ്രമുഖര്‍.
ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് പുനത്തില്‍ കുഞ്ഞബ്ദുള്ളയാണ്.
ഒക്ടോബര്‍ എട്ട് ഞായറാഴ്ചയായിരുന്നു സാഹിത്യലോകത്തിലെ വാശിയേറിയ തിരഞ്ഞെടുപ്പ്. രാവിലെ എട്ടുമണിക്കാരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം നാലുമണി വരെ നീണ്ടു.












Click it and Unblock the Notifications