Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രയേലിന്റെ അന്ത്യശാസനം തള്ളി, യുദ്ധസാധ്യത

ജറുസലേം: ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും നടക്കുന്ന കലാപങ്ങള്‍ 48 മണിക്കൂറിനകം അവസാനിപ്പിക്കണെമെന്ന ഇസ്രയേല്‍ അന്ത്യശാസനം പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ തള്ളി.

ഇതോടെ ഏതാനും ദിവസങ്ങളായി ഇസ്രയേല്‍ സൈന്യവും പലസ്തീന്‍ വിമോചക പോരാളികളും തമ്മില്‍ നടക്കുന്ന കലാപം തുറന്ന യുദ്ധത്തിലേയ്ക്ക് മാറാനുള്ള സാധ്യതയേറി. പലസ്തീന്‍ വിമോചനപോരാളികള്‍ നടത്തുന്ന പ്രതിരോധം 48 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കാന്‍ യാസര്‍ അറഫാത്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുന്‍കൈയ്യെടുക്കണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി യഹൂദ് ബറാക്ക് ഒക്ടോബര്‍ എട്ട് ഞായറാഴ്ച അന്ത്യശാസനം നല്‍കിയിരുന്നു.

എന്നാല്‍ അന്ത്യശാസനം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പലസ്തീന്‍ നേതാക്കള്‍ അത് തള്ളുകയായിരുന്നു. ഇസ്രയേല്‍ ഭീഷണിക്കു മുന്നില്‍ തലകുനിക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്ന് അവര്‍ പ്രഖാപിച്ചു. പലസ്തീന്‍ വാര്‍ത്താവിതരണമന്ത്രി യാസര്‍ ആബെദ് റാബോയാണ് ഇസ്രയേല്‍ അന്ത്യശാസനം തള്ളിക്കളയുന്ന പ്രഖ്യാപനം നടത്തിയത്.

48 മണിക്കൂറിനുള്ളില്‍ കലാപം അവസാനിപ്പിച്ചില്ലെങ്കില്‍ ഇസ്രയേല്‍ സമാധാന ശ്രമങ്ങളില്‍ നിന്നു പിന്മാറുമെന്നും സൈന്യം ശക്തമായി ഇടപെടുമെന്നുമായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഭീഷണി.

എന്നാല്‍ പലസ്തീന്‍ ഇത് മുഖവിലയ്ക്കെടുക്കാതെ തള്ളിയതോടെ മറ്റൊരു ഇസ്രയേല്‍ - പലസ്തീന്‍ യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ഏറിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+