ഇസ്രയേല്‍ ആക്രമണം തുടങ്ങി
ജറുസലേം: പലസ്തീന്‍ നേതാക്കള്‍ ഇസ്രയേലിന്റെ അന്ത്യശാസനം തള്ളിക്കളഞ്ഞതിനു പിന്നാലെ ഇസ്രയേല്‍ സേന പലസ്തീനില്‍ ശക്തമായ ആക്രമണം തുടങ്ങി.
ഒക്ടോബര്‍ എട്ട് ഞായറാഴ്ച ഗാസ പ്രദേശത്തെ പാലസ്തീന്‍കാരുടെ രണ്ടു കൂറ്റന്‍ കെട്ടിടങ്ങള്‍ സേന തകര്‍ത്തു. പലസ്തീന്‍ വിമോചക പോരാളികള്‍ താവളമടിച്ചിരുന്ന കെട്ടിടങ്ങള്‍ ആയിരുന്നു ഇവ. പലസ്തീന്‍കാര്‍ ഇസ്രയേല്‍ താവളങ്ങള്‍ ആക്രമിക്കാനുപയോഗിച്ചിരുന്ന കെട്ടിടങ്ങള്‍ കൂടിയായിരുന്നു ഇവ. ശക്തിയേറിയ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് സേന കെട്ടിടങ്ങള്‍ ആക്രമിച്ചത്. മരിച്ചവരുടെ എണ്ണം അറിവായിട്ടില്ല.
മറ്റൊരു സൈനിക നീക്കത്തില്‍ ഇസ്രയേല്‍സേന വെസ്റ്റ് ബാങ്ക് പ്രദേശത്ത് ഹെലികോപ്ടര്‍ ആക്രമണം ആരംഭിച്ചു. പലസ്തീന്‍പോരാളികള്‍ തമ്പടിച്ചിരിക്കുന്ന കുന്നിന്‍പുറങ്ങളിലേയ്ക്ക് സേന ആകാശത്തു നിന്ന് വെടിയുതിര്‍ക്കുന്നുണ്ട്.
ലെബനോണിന്റെ അതിര്‍ത്തിയായ വടക്കന്‍ പ്രദേശങ്ങളിലേയ്ക്കും ഇസ്രയേലി സേന നീക്കം ആരംഭിച്ചു.
ഇസ്രയേല്‍- പലസ്തീന്‍ ഏറ്റുമുട്ടല്‍ 11 ാം ദിവസത്തിലേയ്ക്കു കടക്കുകയാണ്. യുദ്ധം മൂര്‍ച്ഛിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടല്‍ നിയന്ത്രണാതീതമാകുകയാണ്.












Click it and Unblock the Notifications