ജപ്പാനില്‍ വീണ്ടും ഭൂകമ്പം
ടോക്യോ: ജപ്പാനിലെ മിക്ക ഭാഗങ്ങളിലും ഒക്ടോബര്‍ എട്ട് ഞായറാഴ്ച ഉച്ചതിരിഞ്ഞ് ശക്തിയേറിയ ഭൂകമ്പം അനുഭവപ്പെട്ടു.
റിച്ചര്‍ സ്കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂകമ്പം ഉച്ചയ്ക്ക് 1:17നാണ് അനുഭവപ്പെട്ടത്. ഇത് ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച അനുഭവപ്പെട്ട ഭൂചലനത്തിന്റെ തുടര്‍ച്ചയാണെന്ന് അനുമാനിക്കപ്പെടുന്നു.
വെള്ളിയാഴ്ചത്തെ ഭൂകമ്പത്തില്‍ കുറഞ്ഞത് 120 പേര്‍ക്ക് പരിക്കേല്ക്കുകയും 2000ത്തോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ചത്തെ ഭൂകമ്പത്തില്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കുകള്‍ അറിവായിട്ടില്ല.
വെള്ളിയാഴ്ചത്തെ ഭൂചലനത്തെത്തുടര്‍ന്ന് ഇവയുടെ പരമ്പര തുടരുകയാണ്. ജപ്പാനില്‍ ശനിയാഴ്ച മാത്രം 932 ചെറിയ ഭൂചലനങ്ങളുണ്ടായതായി അവിടുത്തെ വാനനിരീക്ഷണ കേന്ദ്രത്തിലെ ഒരുയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഞായറാഴ്ച 300 ചെറിയ ചലനങ്ങളനുഭവപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി.












Click it and Unblock the Notifications