ഇന്ത്യയില്‍ സൈറ്റ് രജിസ്ട്രേഷന് മൂന്ന് വിഭാഗങ്ങള്‍ കൂടി
മുംബൈ: ഇന്ത്യയില്‍ വെബ്സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിലവിലുള്ള ഡോട്ട് ഇന്‍ ( .in ) എന്ന ഡൊമെയ്ന്‍ നാമത്തിന് കീഴില്‍ മൂന്ന് ഉപവിഭാഗങ്ങള്‍ കൂടി അനുവദിച്ചു. ഇന്ത്യയിലെ ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഇന്റര്‍നെറ്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് ഈ തീരുമാനമെടുത്തത്.
കേന്ദ്ര ടെലികോം വകുപ്പ്, കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം, വി എസ് എന്‍ എല്‍, എം ടി എന്‍ എല്‍ , എന്‍ എസ് സി ടി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അടങ്ങിയതാണ് ഇന്ത്യന്‍ ഇന്റര്‍നെറ്റ് മാനേജ്മെന്റ് ഗ്രൂപ്പ്..
ഇനി ഡോട്ട് ഇന്‍ ( .in )എന്ന ഡൊമെയ്നിന്റെ കീഴില്‍ രജിസ്റര്‍ ചെയ്യുന്ന സ്ഥാപനത്തിന്‍െറ പ്രത്യേകതയനുസരിച്ച് പുതിയമൂന്ന് വിഭാഗങ്ങളില്‍കൂടി വെബ് സൈറ്റ് രജിസ്റര്‍ ചെയ്യാം. firm.in, ind.in, gen.in എന്നിവയാണ് പുതിയതായി അനുവദിക്കപ്പെട്ടിരിക്കുന്ന ഡൊമെയ്ന്‍ പേരുകള്‍.
വിദേശങ്ങളില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്രകുത്തകകള്‍ക്ക് ഇന്ത്യയില്‍ തധറബ.ധഭ എന്ന ഡൊമെയ്നില്‍ സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം.
വ്യക്തികള്‍ക്ക് .ind.in എന്ന ഡൊമെയ്നില്‍ രജിസ്റ്റര്‍ ചെയ്യാം.
ഇതൊന്നുമല്ലാത്ത വിഭാഗങ്ങള്‍ക്ക് . gen.in എന്ന ഡൊമെയ്ന്‍ ഉപയോഗിക്കാം.
വിവരസാങ്കേതികവിദ്യാമന്ത്രാലയത്തിന്റെ കീഴിലുള്ള ഗവേഷണ വികസന സ്ഥാപനമായ എന്‍സിഎസ് ടി യാണ് .in ഡൊമെയ്നുകളുടെ രജിസ്ട്രേഷന് അധികാരപ്പെട്ട സ്ഥാപനം. ഡൊമെയ്ന്‍ പേരുകള്‍ കൂടി അനുവദിച്ചിരിക്കുന്നത്. ഏഴ് ഡൊമെയ്ന്‍ പേരുകള്‍ ആണ് ഇപ്പോള്‍ നിലവിലുള്ളത്. ഇനി ഡൊമെയ്ന്‍ പേരുകള്‍ 10 ആകും.
കൂടുതല്‍ വിവരങ്ങള്‍ എന്ന വെബ്സൈറ്റില്‍ നിന്നും അറിയാനാകും.












Click it and Unblock the Notifications