കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണിയില്‍ മാന്ദ്യം

  • By Staff
Google Oneindia Malayalam News

മുംബൈ: പൂജാ ദിവസങ്ങളിലെ അവധിക്കു ശേഷം ഒക്ടോബര്‍ ഒമ്പത് തിങ്കളാഴ്ച ഓഹരി വിപണി മാന്ദ്യത്തിലായിരുന്നു. വിപണിയില്‍ കാര്യമായ ഇടപാടുകള്‍ നടന്നില്ല. എന്നാല്‍ ചില വിവരസാങ്കേതിക ഓഹരികള്‍ കാര്യമായി വിറ്റു പോയി.

ഇന്‍ഫോസിസ്, സത്യം , പെന്റാമീഡിയ തുടങ്ങിയ പ്രമുഖ ഓഹരികള്‍ക്ക് വില കുറഞ്ഞു. സിമന്റ് കമ്പനികളുടെ ഓഹരികളും നഷ്ടം രേഖപ്പെടുത്തി.

മുംബൈ സൂചിക 37 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 20 പോയിന്റും താഴ്ച രേഖപ്പെടുത്തി.

മുംബൈനിലവാരം

ഒടുവിലത്തെ നില - 4055.42
തുടങ്ങിയത് - 4092.42
താഴ്ച - 37

എന്‍.എസ്.ഇ

ഒടുവിലത്തെ നില - 1265.10
തുടങ്ങിയത് - 1285.051297.80
താഴ്ച - 20

വില കൂടിയ ഓഹരികള്‍

ഐ സി ഐ സി ഐ ബാങ്ക്, ഐ ബി പി, ഐ ഡി ബി ഐ , അപ്പോളോ ഹോസ്പിറ്റല്‍സ്, നെക്സസ് സോഫ്റ്റ്

വില കുറഞ്ഞ ഓഹരികള്‍

ഇന്‍ഫോസിസ്, സത്യം കംപ്യൂട്ടേഴ്സ്, വി എസ് എന്‍ എല്‍ , പെന്റാമീഡിയ ഗ്രാഫിക്സ്, ഹിന്ദുജ ഫിനാന്‍സ് , ഗ്രാസിം, ഗുജറാത്ത് അംബുജ, എല്‍ ആന്‍ഡ് ടി, സ്റ്റെര്‍ലൈറ്റ്, എച്ച് എല്‍ എല്‍ , ഐ ടി സി

രൂപയുടെ വിനിമയ നിലവാരം

യു.എസ്.ഡോളര്‍ 46.09
യു.കെ പൗണ്ട് 64.75
യൂറോ 39.75

സ്വര്‍ണ്ണം (ഗ്രാമിന്) 449

വെള്ളി (1000 ഗ്രാമിന്) 7,995.00

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X