കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ് ബി ഐ വിദേശനിക്ഷേപം സമാഹരിക്കുന്നു

  • By Staff
Google Oneindia Malayalam News

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിദേശഇന്ത്യാക്കാരില്‍ നിന്നും വന്‍തോതില്‍ നിക്ഷേപങ്ങള്‍ സമാഹരിക്കുന്നു. ഇന്ത്യ മില്ലെനിയം ഡിപ്പോസിറ്റ്സ് എന്ന പേരിലുള്ള നിക്ഷേപസമാഹരണയഞ്ജം ഒക്ടോബര്‍ 21 മുതല്‍ ആരംഭിക്കും.

യു എസ് ഡോളര്‍ , ബ്രിട്ടീഷ് പൗണ്ട്, യൂറോ എന്നീ കറന്‍സികളിലായാണ് എസ് ബിഐ നിക്ഷേപം സ്വീകരിക്കുക. യഥാക്രമം 8.50, 7.85, 6.85 എന്നീ നിരക്കുകളില്‍ ഈ നിക്ഷേപങ്ങള്‍ക്കു പലിശ ലഭിക്കും. അര്‍ധവാര്‍ഷികമായി പലിശ നല്‍കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അര്‍ധവാര്‍ഷികമായോ കൂട്ടുപലിശ രീതിയില്‍ നിക്ഷേപകാലാവധി കഴിയുന്ന ക്രമത്തിലോ പലിശ വാങ്ങാനുള്ള സ്വാതന്ത്യ്രം ബാങ്ക് നിക്ഷേപകന് നല്‍കുന്നു.

മറ്റ് ബാങ്കുകളെ മില്ലെനിയം നിക്ഷേപത്തിന്റെ കളക്ഷന്‍ സെന്ററുകള്‍ ആക്കാനും എസ് ബി ഐ യ്ക്ക് പരിപാടിയുണ്ട്. എസ് ബി ഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ആയിരിക്കും നിക്ഷേപപദ്ധതിയുടെ ഉപദേശകര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X