കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ സോഫ്റ്റ്വെയര്‍ കയറ്റുമതി വര്‍ധിക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ നിന്നും യു എസിലേയ്ക്കുള്ള സോഫ്റ്റ്വെയര്‍ കയറ്റുമതി വര്‍ധിക്കും. 2001 ല്‍ 16650 കോടി രൂപയ്ക്കുള്ള സോഫ്റ്റ്വെയര്‍ കയറ്റുമതിയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ കമ്പനികളുടെ അസോസിയേഷന്‍ (നാസ്കോം) പ്രസിഡന്റ് ദേവാങ് മേത്ത അറിയിച്ചതാണിത്.

ഇന്ത്യയില്‍ നിന്നും കൂടുതല്‍ സോഫ്റ്റ്വെയര്‍ വിദഗ്ധരെ യു എസില്‍ ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്ന സാഹചര്യത്തിലാണിത്. അടുത്തയിടെ എച്ച് ഒന്ന് ബി വിസ പ്രകാരം ജോലി പെര്‍മിറ്റ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കുന്നതിനുള്ള നീക്കം യു എസില്‍ നടന്നു വരുന്നു.

സോഫ്റ്റ്വെയര്‍ എന്‍ജീയര്‍മാര്‍ക്ക് യു എസില്‍ എവിടെയും ജോലി ചെയ്യാവുന്ന വിധത്തില്‍ ജോലി പെര്‍മിറ്റ് വ്യവസ്ഥകള്‍ ഉദാരമാക്കണമെന്ന് നാസ്കോം ആവശ്യപ്പെട്ടു. യു എസില്‍ ഇപ്പോള്‍ മൂന്ന് ലക്ഷം സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരുടെ കുറവുള്ളതായി ദേവാങ് മേത്ത ചൂണ്ടിക്കാട്ടി. ഇന്ത്യാ- യു എസ് സോഫ്റ്റ്വെയര്‍ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X