ബോഫോഴ്സ് : ഹിന്ദുജമാര്‍ക്ക് കുറ്റപത്രം
ദില്ലി: ബോഫോഴ്സ് തോക്കിടപാട് കേസില്‍ ഹിന്ദുജ സഹോദരന്‍ന്മാര്‍ക്കെതിരെ ഒക്ടോബര്‍ ഒമ്പത് തിങ്കളാഴ്ച സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
അഴിമതിനിരോധന നിയമപ്രകാരമാണ് ഹിന്ദുജ സഹോദരന്മാരായ ശ്രീചന്ദ്, ഗോപിചന്ദ്, പ്രകാശ്ചന്ദ് എന്നിവര്‍ക്കെതിരെ പ്രത്യേക ജഡ്ജി അജിത് ബാരിഹോക് മുമ്പാകെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. 1986ല്‍ 1437 കോടിയുടെ ബോഫോഴ്സ് തോക്കുകള്‍ ഇന്ത്യാ സര്‍ക്കാര്‍ വാങ്ങിയപ്പോള്‍ ഇടനിലക്കാരായി നിന്ന് കമ്മിഷന്‍ വാങ്ങിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
അഞ്ച് ബാങ്കുകളില്‍ ഹിന്ദുജാ സഹോദരന്മാര്‍ക്കുള്ള ബാങ്ക് അക്കൗണ്ടിന്റെ രേഖകള്‍ കിട്ടിയതിനെ തുടര്‍ന്നാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
നേരത്തെ ഇറ്റലിക്കാരനായ വ്യാപാരി ഒട്ടോവിയോ ക്വത്റോച്ചി, മുന്‍ ബോഫോഴ്സ് ഏജന്റ് വിന്‍ ഛദ്ദ, മുന്‍ പ്രതിരോധ സെക്രട്ടറി എസ്.കെ. ഭട്നഗര്‍ , മുന്‍ ബോഫോഴ്സ് ചീഫ് മാര്‍ട്ടിന്‍ അര്‍ബോ എന്നിവര്‍ക്കും ബോഫോഴ്സ് കമ്പനിക്കുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.












Click it and Unblock the Notifications