താന്‍സി കേസില്‍ വിധി ഇന്ന്
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായ ജയലളിത മുഖ്യപ്രതിയായ താന്‍സി ഭൂമി ഇടപാട് സംബന്ധിച്ച രണ്ട് കേസുകളില്‍ പ്രത്യേക കോടതി ഒക്ടോബര്‍ ഒമ്പത് തിങ്കളാഴ്ച വിധി പറയും. ഇതിന്റെ ഭാഗമായി കോടതിയിലും പരിസരത്തും കനത്ത സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പ്ലസന്റ് സ്റ്റേ ഹോട്ടല്‍ ഇടപാട് സംബന്ധിച്ച കേസില്‍ ജയലളിതയ്ക്കെതിരേ വിധിയുണ്ടാപ്പോള്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ധര്‍മ്മപുരിയില്‍ രണ്ട് കോളേജ് വിദ്യാര്‍ത്ഥിനികളെ എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ ചുട്ടുകൊല്ലുക പോലുമുണ്ടായി.
പ്രത്യേക കോടതി ജഡ്ജി കെ അമ്പഴകനാണ് ഇന്ന് ര ാവിലെ വിധി പ്രസ്താവിക്കുക.
സര്‍ക്കാര്‍ ഭൂമി കുറഞ്ഞവിലയ്ക്ക് വാങ്ങി സംസ്ഥാന ഖജനാവിന് നാല് കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് കേസ്. ജയലളിതയ്ക്കു പുറമേ ഉറ്റ തോഴി ശശികല, മുന്‍ താന്‍സി ചെയര്‍മാന്‍ ടി ആര്‍ ശ്രീനിവാസന്‍, മുന്‍ മന്ത്രി മുഹമ്മദ് അസിഫ് , ഡപ്യൂട്ടി കളക്ടര്‍ ആയിരുന്ന നാഗരാജന്‍ , ജോയിന്റ് സെക്രട്ടറിയായിരുന്ന കര്‍പൂര സുന്ദരപാണ്ഡ്യന്‍ എന്നിവരും കേസില്‍ പ്രതികളാണ്.












Click it and Unblock the Notifications