ജയലളിതയ്ക്ക് മൂന്ന് വര്‍ഷം കഠിനതടവ്
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായ ജയലളിതയെയും തോഴി ശശികലയെയും മറ്റ് മൂന്ന് പേരെയും താന്‍സി ഭൂമി ഇടപാട് കേസില്‍ മൂന്ന് വര്‍ഷത്തെ കഠിനതടവിന് വിധിച്ചു.
താന്‍സി മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.ആര്‍. ശ്രീനിവാസന്‍, കര്‍പ്പൂര സുന്ദര പാണ്ഡ്യന്‍ ഐഎഎസ്, എസ്. നാഗരാജന്‍ എന്നിവരെയാണ് ജയക്കും ശശികലയ്ക്കുമൊപ്പം ശിക്ഷ വിധിച്ചത്.
ഒക്ടോബര്‍ ഒമ്പത് തിങ്കളാഴ്ചയാണ് പ്രത്യേക ജഡ്ജി കെ.അമ്പഴകന്‍ വിധി പ്രഖ്യാപിച്ചത്. തടവിനോടൊപ്പം 10,000 രൂപ പിഴയും പ്രതികള്‍ ഒടുക്കണം.മുന്‍ തമിഴ്നാട് ഗ്രാമവ്യവസായ മന്ത്രി മുഹമ്മദ് ആസിഫിനെ വെറുതെ വിട്ടു.
ജയ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള താന്‍സി ഭൂമി ജയ പബ്ലിക്കേഷന്‍സിനും ശശി എന്റര്‍പ്രൈസസിനും തറവിലയില്‍ നിന്നും വളരെ കുറഞ്ഞ വിലയ്ക്ക് വിറ്റ് ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കി എന്നതായിരുന്നു ജയലളിതയ്ക്കെതിരായ കേസ്.
ജയയുടെയും ശശികലയുടെയും സ്ഥാപനങ്ങളാണ് ജയ പബ്ലിക്കേഷന്‍സും ശശി എന്റര്‍പ്രൈസസും.












Click it and Unblock the Notifications