ജയയ്ക്കു ജാമ്യം
ചെന്നൈ: തന്‍സി ഭൂമി ഇടപാട് കേസില്‍ പ്രത്യേക കോടതി മൂന്ന് വര്‍ഷം കഠിനതടവിനു വിധിച്ച ജയലളിതയ്ക്ക് ജാമ്യം അനുവദിച്ചു. നവംബര്‍ ഏഴ് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജയലളിതയ്ക്ക് സുപ്രീം കോടതിയെ സമീപിക്കാനാണ് ഈ സമയം. അത് വരെ ശിക്ഷ നടപ്പാക്കുന്നത് നീട്ടി വച്ചു കൊണ്ടും പ്രത്യേക കോടതി ജഡ്ജി പി അമ്പഴകന്‍ ഉത്തരവിട്ടിട്ടുണ്ട്.
വിധിക്കെതിരേ ജയലളിത സുപ്രീംകോടതിയെ സമീപിക്കുമെന്നറിവായി. ചെന്നൈയില്‍ എഐഎഡിഎംകെ വൃത്തങ്ങളാണ് ജയലളിത സുപ്രീംകോടതിയെ സമീപിക്കുമെന്നറിയിച്ചത്. ജയലളിത, ഉറ്റതോഴി ശശികല എന്നിര്‍ക്കും മറ്റ് മൂന്നു പേര്‍ക്കും മൂന്നു വര്‍ഷത്തെ കഠിനതടവിനു വിധിച്ചു കൊണ്ട് ഒക്ടോബര്‍ ഒമ്പത് തിങ്കളാഴ്ച രാവിലെയാണ് പ്രത്യേക കോടതി ജഡ്ജി അമ്പഴകന്‍ വിധി പ്രസ്താവിച്ചത്.
ജയലളിതയ്ക്കെതിരായ വിധിവന്നെങ്കിലും തമിഴ്നാട്ടില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസ് സുരക്ഷാസന്നാഹങ്ങള്‍ ഇപ്പോഴും ശക്തമായി തുടരുന്നു. കഴിഞ്ഞ തവണ ജയയ്ക്കെതിരേ വിധിയുണ്ടായപ്പോള്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ തമിഴ്നാട്ടിലുടനീളം വന്‍ കലാപം അഴിച്ചുവിട്ടിരുന്നു.












Click it and Unblock the Notifications