Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയുടെ ശസ്ത്രക്രിയ: മുംബൈയില്‍ വന്‍ സുരക്ഷാസന്നാഹം

മുംബൈ: പ്രധാനമന്ത്രിയുടെ കാല്‍ മുട്ട് ശസ്ത്രക്രിയയോടനുബന്ധിച്ച് മുംബൈയില്‍ വന്‍ സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തി. ശസ്ത്രക്രിയ നടക്കുന്ന ബ്രീച്ച് കാന്‍ഡി ആശുപത്രി പരിസരത്തും രാജ് ഭവന്‍ പരിസരത്തുമാണ് ഏറ്റവുമധികം മുന്‍കരുതലുകള്‍. ഈ മേഖലകള്‍ പ്രത്യേക സുരക്ഷാ സേന ഏറ്റെടുത്തു കഴിഞ്ഞു.

ശസ്ത്രക്രിയക്കായി വാജ്പേയ് ഒക്ടോബര്‍ ഒമ്പത് തിങ്കളാഴ്ച മുംബൈയിലെത്തി. ഒക്ടോബര്‍ പത്ത് ചൊവാഴ്ചയാണ് ശസ്ത്രക്രിയ. ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ചിത്തരഞ്ജന്‍ റാണാവത്തും യു എസില്‍ നിന്ന് എത്തിയിട്ടുണ്ട്.

അടുത്ത പത്ത് ദിവസത്തേയ്ക്കു മുംബൈയില്‍ കനത്ത സുരക്ഷാ ഏര്‍പ്പാടുകള്‍ ആയിരിക്കും. ബ്രീച്ച് കാന്‍ഡി ആശുപത്രി പരിസരത്ത് ആയുധമേന്തിയ എസ് പി ജി ഗാര്‍ഡുകള്‍ റോന്ത് ചുറ്റുന്നുണ്ട്. എസ് പി ജി ജോയിന്റ് ഡയറക്ടര്‍ സഞ്ചീവ് ദയാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു.

ശസ്ത്രക്രിയയ്ക്കു ശേഷം മൂന്നോ നാലോ ദിവസങ്ങള്‍ക്കു ശേഷം പ്രധാനമന്ത്രി ആശുപത്രി വിടും. പിന്നീട് അഞ്ചു ദിവസം രാജ് ഭവനില്‍ വിശ്രമിക്കും.

പ്രധാനമന്ത്രിയുടെ ശസ്ത്രതക്രിയാ ക്രമീകരണങ്ങളുടെ ഭാഗമായി ബ്രീച്ച് കാന്‍ഡി ആശുപത്രി പരിസരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ വഴിവാണിഭക്കാരെ ദിവസങ്ങള്‍ക്കു മുന്നേ തന്നെ മാറ്റി. സാധാരണക്കാരന് അപ്രാപ്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ആശുപത്രി സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍. എന്നാല്‍ ആശുപത്രിയിലെത്തുന്ന മറ്റ് രോഗികള്‍ക്ക് അസൗകര്യം ഉണ്ടാകാതെ നോക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മുംബൈയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി പത്തു ദിവസത്തേയ്ക്കു ചികിത്സാര്‍ത്ഥം ഇവിടെയെത്തുന്നത് . ആയുധധാരികളായ പൊലീസുകാര്‍ക്ക് പുറമേ വേഷപ്രച്ഛന്നരായ പൊലീസുകാരും സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി അണിനിരന്നിട്ടുണ്ട്. നഗരം പൊലീസിന്റെ ആകാശവീക്ഷണത്തിന്‍ കീഴിലായിരിക്കും ഇനിയുള്ള പത്തു ദിവസങ്ങളിലും.

പ്രധാനമന്ത്രിയുടെ ആരോഗ്യസ്ഥിതി പൊതുജനങ്ങളെ അറിയിക്കാനും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര മന്ത്രി സഭാ തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുന്ന ചുമതലയുള്ള കേന്ദ്ര മന്ത്രി പ്രമോദ് മഹാജനായിരിക്കും പ്രധാനമന്ത്രിയുടെ ആരോഗ്യനില മാധ്യമങ്ങളെ അറിയിക്കുക. മാധ്യമപ്രവര്‍ത്തകര്‍ക്കായി ആശുപത്രിയുടെ പുറത്ത് പ്രത്യേക ഷാമിയാന ഒരുക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി മുംബൈയിലായിരിക്കുന്ന ദിവസങ്ങളില്‍ കേന്ദ്രഭരണം മുറപോലെ നടക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. മന്ത്രി മഹാജനെക്കൂടാതെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രജേഷ് മിശ്ര , ഉദ്യോഗസ്ഥ പ്രമുഖരായ അശോക് സൈകിയ, വി അനന്തരാജന്‍, അശോക് ടാണ്ഠന്‍, രഞ്ജന്‍ ഭട്ടാചാര്യ എന്നിവരും മുംബൈയില്‍ തമ്പടിച്ചിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+