Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശില്‍ വര്‍ഗീയലഹള;ഒരാള്‍ മരിച്ചു

ലക്നോ: ഉത്തര്‍പ്രദേശിലെ വാരണാസിക്കടുത്ത മാവോ നഗരത്തില്‍ വര്‍ഗീയല ലഹള പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഒക്ടോബര്‍ എട്ടിന് ഞായറാഴ്ച മുസ്ലിങ്ങള്‍ കൂടുതലുള്ള ഒരു സ്ഥലത്തുകൂടി ദുര്‍ഗ പൂജാ ഘോഷയാത്ര കടന്നു പോകുമ്പോള്‍ ഉണ്ടായ ബോംബ് സ്ഫോടനത്തെ തുടര്‍ന്നാണ് ലഹള പൊട്ടിപ്പുറപ്പെട്ടത്.

സ്ഫോടനത്തെ തുടര്‍ന്ന് ഇരു സമുദായങ്ങളും തമ്മില്‍ സംഘട്ടനമുണ്ടാവുകയും ഒരാള്‍ മരിക്കുകയും ചെയ്തുവെന്ന് ജില്ലാ കളക്ടര്‍ സുഭാഷ് ചന്ദ്ര അറിയിച്ചു. മരണവിവരം വ്യാപിച്ചതോടെ സംഘര്‍ഷവും വ്യാപിച്ചു. അതിനെത്തുടര്‍ന്നാണ് ജില്ലാ ഭരണകൂടം കര്‍ഫ്യൂ പ്രഖ്യാപിച്ചത്, കളക്ടര്‍ പറഞ്ഞു. കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായെന്ന് കളക്ടര്‍ അറിയിച്ചു.

ലഹള വ്യാപിക്കാതിരിക്കാന്‍ സംസ്ഥാന ദ്രുതകര്‍മ്മസേനയുടെയും റയട്ട് സ്ക്വാഡുകളുടെയും ഒരു സംഘം സംഭവസ്ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരവകുപ്പ് വക്താവ് അറിയിച്ചു. ഹിന്ദുക്കളും മുസ്ലിങ്ങളും തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലും റെയില്‍വേസ്റേഷന്‍ പോലുള്ള പൊതുസ്ഥലങ്ങളിലും സുരക്ഷാക്രമീകരണം ശക്തമാക്കിയിട്ടുണ്ട്.നഗരത്തിലെ റോഡുകളില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

ലഹളയില്‍ മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+