Get Updates
Get notified of breaking news, exclusive insights, and must-see stories!

അനധികൃത റിക്രൂട്ട്മെന്റ് : അഞ്ചു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിദേശത്തേയ്ക്ക് അനധികൃത റിക്രൂട്ട്മെന്റ് നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് സൗദി പൗരനടക്കം അഞ്ചു പേര്‍ തിരുവനന്തപുരത്ത് അറസ്റ്റിലായി.

അരിസ്റ്റോ ജംഗ്ഷനില്‍ ജെറി വര്‍ഗീസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തില്‍ നിന്നുമാണ് ബ്രാഞ്ച് മാനേജര്‍ കോട്ടയം വേളൂര്‍ ഇല്ലിക്കല്‍ ഇളയം തല വീട്ടില്‍ മണി ( 76) , പത്തനം തിട്ട കോഴഞ്ചേരി ഈസ്റ്റില്‍ പുത്തന്‍പറമ്പ് വീട്ടില്‍ ജോസ് .പി. ജോണ്‍(45), ബാംഗ്ലൂര്‍ ജയഹള്ളി യില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി രാമനുണ്ണി ( 48) , കോട്ടയം നെടുങ്കുന്നം മണ്ണുരുത്തി ഇളയാടി വീട്ടില്‍ മൈക്കിള്‍ (27 ) , സൗദി അറേബ്യയിലെ റിയാദ് അല്‍സാഫി ഫുഡ് കോര്‍പറേഷന്റെ റീജണല്‍ മാനേജര്‍ എന്നു പരിചയപ്പെടുത്തിയ സൗദി പൗരന്‍ അല്‍ ഹമൂദി മുഹമ്മദ് അല്‍ഖത്താനി ( 43 ) എന്നിവരെ ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച വൈകുന്നേരം തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

സ്ഥാപനത്തില്‍ ഇന്റര്‍വ്യൂ നടന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു അറസ്റ്റ് നടന്നത്. സ്പോണ്‍സര്‍ കമ്പനിയുടെ ഡിമാന്‍ഡ് ലെറ്റര്‍, കമ്പനി റിക്രൂട്ടിംഗ് ഏജന്‍സിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള സത്യവാങ്മൂലം, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിന്റെ അനുമതി പത്രം എന്നിവയില്ലാതെയാണ് ഇന്റര്‍വ്യൂ നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

എന്നാല്‍ റിക്രൂട്ട്മെന്റ് നിയമാനുസൃതമാണെന്ന് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ വര്‍ഗീസ് മാത്യു പത്രക്കുറിപ്പില്‍ അറിയിച്ചു. വിദേശ റിക്രൂട്ട്മെന്റിനാവശ്യമായ എല്ലാ രേഖകളുമായാണ് കമ്പനി ഇന്റര്‍വ്യൂ നടത്തിയതെന്ന് മാനേജിംഗ് ഡയറക്ടര്‍ അവകാശപ്പെട്ടു. പ്രോട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് നല്‍കിയ സമ്മതി പത്രത്തിന്റെയും മറ്റു രേഖകളുടെയും പകര്‍പ്പും വര്‍ഗീസ് മാത്യു പത്രക്കുറിപ്പിനോടൊപ്പം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+