ട്രാവല്‍ മാര്‍ട്ട് വന്‍ വിജയം : മന്ത്രി
തിരുവനന്തപുരം : കൊച്ചിയില്‍ നടന്ന ട്രാവല്‍ മാര്‍ട്ട് വന്‍ വിജയമായിരുന്നുവെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍.
ഈ വര്‍ഷം കേരളത്തിന്റെ ടൂറിസം വരുമാനം മാര്‍ട്ട് വഴി 50 മുതല്‍ 75 കോടി രൂപ വരെ വര്‍ദ്ധനവ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഒക്ടോബര്‍ ഒമ്പത് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
കേരളത്തിലെ പച്ചിലമരുന്നുകളുടെ വിപണനത്തിലും ട്രാവല്‍ മാര്‍ട്ട് ഏറെ സഹായിച്ചുവെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ എത്താനും മാര്‍ട്ട് സഹായിച്ചു.
ട്രാവല്‍ മാര്‍ട്ടിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ 40 ലക്ഷം രൂപയില്‍ താഴെ മാത്രം ചെലവാക്കിപ്പോള്‍ സ്വകാര്യ സംരംഭകര്‍ എട്ട് കോടിയിലധികം ചെലവാക്കിയതായി മന്ത്രി വ്യക്തമാക്കി. പരിസ്ഥിതിയ്ക്ക് ദോഷമുണ്ടാക്കാത്തതും നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതുമായ വിനോദ സഞ്ചാരത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications