ഭരണപങ്കാളിത്തം: പാര്‍ട്ടിചട്ടം മാറ്റുമെന്ന് നായനാര്‍
തിരുവനന്തപുരം: സിപിഎമ്മിന് നിര്‍ണായക സ്വാധീനമില്ലാത്ത സാഹചര്യങ്ങളിലും കേന്ദ്രഭരണത്തില്‍ പങ്കാളിയാകാന്‍ തക്കവിധത്തില്‍ പാര്‍ട്ടി ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍. ഒക്ടോബര്‍ 20 മുതല്‍ 23 വരെ തിരുവനന്തപുരത്ത് ചേരുന്ന സിപിഎം പ്രത്യേക സമ്മേളനം ഇക്കാര്യം പ്രത്യേകം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രത്യേക സമ്മേളനത്തിന്റെ ലോഗോ തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ഇ. ബാലാനന്ദന്‍, എം.എ. ബേബി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സിപിഎം നേതാക്കള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്താണ് ഇതിനു മുമ്പ് പാര്‍ട്ടിയുടെ പ്രത്യേക സമ്മേളനം ചേര്‍ന്നിരുന്നത്.
ജ്യോതി ബസുവിന് പ്രധാനമന്ത്രിയാകാന്‍ തടസ്സമായത് പാര്‍ട്ടിഭരണഘടനയിലെ 112-ാം വകുപ്പാണെന്നും ഈ വകുപ്പില്‍ ഭേദഗതി വരുത്തുന്ന കാര്യം പ്രത്യേക സമ്മേളനം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാ ഭാഷകള്‍ക്കും തുല്യ പ്രധാന്യം നല്‍കാനുള്ള ഭേദഗതിയും സമ്മേളനത്തില്‍ കൊണ്ടുവരുന്നുണ്ട്.
പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സംസ്ഥാന നേതാക്കളും ഉള്‍പ്പെടെ 400-ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഏതാണ്ട് ഇരുന്നൂാേളം ഭേദഗതികള്‍ സമ്മേളനത്തിന്റെ പരിഗണനയ്ക്കു വരുന്നുണ്ട്. പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളില്‍ നിന്ന് കേന്ദ്രകമ്മിറ്റക്കു ലഭിച്ച 700-ല്‍ പരം ഭേദഗതി നിര്‍ദ്ദേശങ്ങളില്‍ നിന്നാണ് ഇവ തിരഞ്ഞെടുത്തത്.












Click it and Unblock the Notifications