ബിജെപി വോട്ടില്‍ ജയിച്ചിടത്ത് സിപിഎം രാജിവയ്ക്കും
തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ബിജെപിയുടെ വോട്ട് നേടി വിജയിച്ച അദ്ധ്യക്ഷന്‍മാര്‍ രാജിവയ്ക്കുമെന്ന് സിപിഎം .
ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
സിപിഎം നയത്തിന്റെ വ്യക്തതയും യുഡിഎഫ് ബിജെപി അവസരവാദ രാഷ്ട്രീയവും താരതമ്യപ്പെടുത്തുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി വളരെ അപൂര്‍വം സ്ഥലങ്ങളില്‍ ബിജെപി ഏകപക്ഷീയമായി എല്‍ഡിഎഫിന് വോട്ട് ചെയ്തതായിട്ട് റിപ്പോര്‍ട്ടുകള്‍ കാണുന്നു. ഇതിലെന്തെങ്കിലും സത്യമുണ്ടെങ്കില്‍ അത്തരം സ്ഥാനങ്ങള്‍ സിപിഎം രാജി വയ്ക്കുന്നതാണ്.- ഇതാണ് പ്രസ്താവനയിലെ കാതലായ ഭാഗം.
പന്തളം, നാരങ്ങാനം, ചെറുകോല്‍പ്പുഴ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരോട് രാജി വയ്ക്കാന്‍ സിപിഎംപത്തനംതിട്ടജില്ലാസെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിലാണ് അദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ബിജെപി പിന്തുണ ലഭിച്ചത്.












Click it and Unblock the Notifications