റീപോളിംഗ്: കണ്ണൂരില്‍ കനത്ത സുരക്ഷാസന്നാഹം
കണ്ണൂര്‍: ഒക്ടോബര്‍ 10 ചൊവാഴ്ച റീപോളിംഗ് നടക്കുന്ന കണ്ണൂര്‍ ജില്ലയിലെ ബൂത്തുകളില്‍ കനത്ത സുരക്ഷാസന്നാഹത്തിനുള്ള ഏര്‍പ്പാടുകള്‍. റീപോളിംഗ് നടക്കുന്ന എല്ലാ ബൂത്തിലും വന്‍സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മറ്റ് ജില്ലകളില്‍ നിന്നും പൊലീസുകാരെ കണ്ണൂരിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
ഓരോ ബൂത്തും ഓരോ ഡിവൈഎസ്പിയുടെ ചുമതലയിലായിരിക്കും. കൂടാതെ ഓരോ ബൂത്തിന്റെയും സുരക്ഷാമേല്‍നോട്ടത്തിനായി ഒരു സിഐയും അഞ്ച് എസ്ഐമാരുടെയും നേതൃത്വത്തില്‍ പൊലീസ് സേനയെ അണിനിരത്തും. വണ്ടിവന്നാല്‍ വെടിവെപ്പിന് ഉത്തരവിടാനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെയും നിയോഗിക്കും.
വോട്ടു ചെയ്യാനെത്തുന്നവരെ വീഡിയോയില്‍ പകര്‍ത്താന്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. എല്ലാ ബൂത്തുകള്‍ക്കു ചുറ്റും ബാരിക്കേഡുകള്‍ നിര്‍മിക്കും. റീപോളിംഗ് നടക്കുന്ന ബൂത്തുകള്‍ക്കടുത്തുള്ള പ്രദേശങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിവരികയാണ്.
നേരത്തെ വോട്ടെടുപ്പ് ദിനത്തില്‍ ബീീഹാര്‍ മോഡല്‍ ബൂത്തുപിടിത്തം അരങ്ങേറിയതിനെ തുടര്‍ന്നാണ് കണ്ണൂരിലെ ഇരുപതിലേറെ ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ റീപോളിംഗിന് ഉത്തരവിട്ടത്. പല ബൂത്തുകളിലെയും പോളിംഗ് ഉദ്യോഗസ്ഥന്മാരെയും ബൂത്ത് ഏജന്റുമാരെയും അടിച്ചോടിക്കുകയും ബാലറ്റ് പേപ്പറുകള്‍ നശിപ്പിക്കുകയും ബാലറ്റ് പെട്ടികള്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തിരുന്നു. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ബൂത്ത് കയ്യേറല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് പൊലീസ് റീപോളിംഗ് നടക്കുന്ന ബൂത്തുകളില്‍ അതീവജാഗ്രത പുലര്‍ത്തുന്നത്.












Click it and Unblock the Notifications