സിപിഎം പ്രസിഡന്റുമാര്‍ രാജി വച്ചു
പത്തനംതിട്ട : ബിജെപി വോട്ടിനാല്‍ അധികാരമേറിയ പത്തനംതിട്ട ജില്ലയിലെ മൂന്ന് സിപിഎം പ്രസിഡന്റുമാരും രണ്ട് വൈസ്പ്രസിഡന്റുമാരും രാജിവച്ചു.
പന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരക്കുറുപ്പ്, ചെറുകോലിലെ കൃഷ്ണകുമാരി, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ രാജന്‍ എന്നിവരാണ് ഒക്ടോബര്‍ ഒമ്പത് തിങ്കളാഴ്ച രാജിവച്ച് സ്ഥാനമൊഴിഞ്ഞത്.
പന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമചന്ദ്രനും നാരങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരസമ്മ ടീച്ചറും രാജി വച്ചിട്ടുണ്ട്.
ചെറുകോല്‍ ഗ്രാമപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ജോര്‍ജ്ജ് കുട്ടിയാണ് വൈസ് പ്രസിഡന്റ്. നറുക്കെടുപ്പിലൂടെയാണ് ജോര്‍ജ്ജ് കുട്ടി ഇവിടെ വൈസ് പ്രസിഡന്റ് സ്ഥാനം നേടിയത്.


Click it and Unblock the Notifications