ശബരിമല വികസനത്തിന് തടസ്സം കേന്ദ്രം: നായനാര്‍
തിരുവനന്തപുരം: ശബരിമലയുടെ വികസനത്തിന് കേന്ദ്ര പരിസ്ഥിതി വകുപ്പ് തടസ്സം നില്ക്കുകയാണെന്ന് മുഖ്യമന്ത്രി നായനാര്‍ പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്തുവര്‍ഷമായി ശബരിമല വികസനത്തിന് 20 ഹെക്ടര്‍ വനഭൂമി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു വരികയാണെങ്കിലും കേന്ദ്രം അനുവദിച്ചിട്ടില്ല. ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി അംഗീകരിച്ച കേന്ദ്രപ്രഖ്യാപനം ഇപ്പോഴും കടലാസ്സില്‍ ഒതുങ്ങുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി തിരുവനന്തപുരത്ത് നിര്‍മ്മിച്ച കവാടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി.ജി.കെ.മേനോന്‍ അധ്യക്ഷനായിരുന്നു. നിയമസഭാ സ്പീക്കര്‍ എം.വിജയകുമാര്‍, ദേവസ്വം മന്ത്രി സി.കെ.നാണു, തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications