കുട കൊണ്ട് കുത്തേറ്റു മരിച്ചു
കൊച്ചി: സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുട കൊണ്ട് കുത്തേറ്റു മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം നടപ്പറമ്പില്‍ ഉണ്ണിക്കൃഷണന്‍ (25) ആണ് മരിച്ചത്.
ഒക്ടോബര്‍ ഒന്നിന് ഞായറാഴ്ച സുഹൃത്തായ നന്ദകുമാറുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് ഉണ്ണിക്കൃഷ്ണന് കുത്തേറ്റത്. കഴുത്തിനായിരുന്നു കുത്തേറ്റത്. തുടര്‍ന്ന് ഉണ്ണിക്കൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബര്‍ എട്ട് ഞായറാഴ്ച മരണമടയുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നന്ദകുമാറിനെ പൊലീസ് അറസ്റു ചെയ്തു.












Click it and Unblock the Notifications