വിപണിയില്‍ വന്‍ തകര്‍ച്ച
മുംബൈ: ഒക്ടോബര്‍ 10 ചൊവാഴ്ച ഓഹരി വിപണിയില്‍ വന്‍ താഴ്ച രേഖപ്പെടുത്തി. മുംബൈ സൂചിക തകര്‍ന്നു. കഴിഞ്ഞ 31 മാസത്തിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു മുംബൈ സൂചിക ക്ലോസ് ചെയ്തത്. മിക്ക ഓഹരികളുടെയും വില താഴ്ന്നു. മുംബൈ സൂചിക 108 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 33 പോയിന്റും താഴ്ന്നു. മുംബൈനിലവാരം
ഒടുവിലത്തെ നില - 3947.95
തുടങ്ങിയത് - 4055.42
താഴ്ച - 107.47
എന്‍.എസ്.ഇ
ഒടുവിലത്തെ നില - 1232.60
തുടങ്ങിയത് - 1265.10
താഴ്ച - 32.50
വില കൂടിയ ഓഹരികള്‍
ഫിലിപ്സ് , ഐ ബി പി, മുദ്ര കണ്‍സള്‍ട്ട്, ജി ഇ ഷിപ്പിംഗ് , നെക്സസ് സോഫ്റ്റ്
വില കുറഞ്ഞ ഓഹരികള്‍
ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ ലീവര്‍, വിപ്രോ, സീ ടെലിഫിലിംസ്, എന്‍ ഐ ഐ ടി, എസ് എസ് ഐ , സത്യം കംപ്യൂട്ടേഴ്സ്
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ 46.09
യു.കെ പൗണ്ട് 64.75
യൂറോ 39.75
സ്വര്‍ണ്ണം (ഗ്രാമിന്) 449
വെള്ളി (1000 ഗ്രാമിന്) 7,995.00












Click it and Unblock the Notifications