മാരുതി കാറുകളുടെ വില കൂട്ടി
ദില്ലി: മാരുതി കാറുകളുടെ വില ഉയര്‍ത്തി. മാരുതി 800, സെന്‍, എസ്റ്റീം, ഒമ്നി എന്നിവയുടെ വിലയാണ് കമ്പനി ഉയര്‍ത്തിയത്. എന്നാല്‍ വാഗണ്‍- ആര്‍, ജിപ്സി, ആള്‍ട്ടോ മോഡലുകളുടെ വിലയില്‍ തത്കാലം മാറ്റമില്ല.
മാരുതി കുടുംബത്തിലെ ഏറ്റവും ആഢംബര കാറായ ബലേനോയുടെ വിലയിലാണ് ഏറ്റവും കൂടുതല്‍ വര്‍ദ്ധന. 22,000 രൂപയാണ് കൂടിയത്. ബലേനോയുടെ പുതിയവില 7,49,000 രൂപയാക്കി. സെന്‍ ഡീസലിന്റെ വില 10,000 രൂപ ഉയര്‍ത്തി.
മാരുതി 800 സ്റ്റാന്‍ഡാര്‍ഡിന്റെ വില 3500 രൂപ വര്‍ദ്ധിക്കും. 2,15,000 ആയിരിക്കും ഇതിന്റെ പുതിയ വില. മാരുതി-800 ഇ എക്സ് , ഡി എക്സ് മോഡലുകളുടെ വില 4500 രൂപവീതം വര്‍ദ്ധിച്ച് യഥാക്രമം 2,46,000 , 2,64,000 എന്നിങ്ങനെയാകും. സെന്‍ എല്‍ എക്സിന്റെ വില 3500 രൂപ ഉയരും. 3,43,000 ആണ് പുതുക്കിയ വില. സെന്‍ ഡീസല്‍ 3,93,000 രൂപയ്ക്കു ലഭ്യമാകും.
സെന്‍ മോഡലുകളായ വി എക്സ് , വി എക്സ് ഐ , എറ്റി , ക്ലാസിക് എന്നിവയുടെ വില ഉയര്‍ത്തിയിട്ടില്ല. അഞ്ച് സീറ്റുള്ള മാരുതി ഒമ്നിയുടെ വില 2,150 രൂപയും എട്ടു സീറ്റ് മോഡലിന്റേത് 20 60 രൂപയും വര്‍ദ്ധിക്കും.
എസ്റ്റീം എല്‍ എക്സിന്റെ വില 3000 രൂപ വര്‍ദ്ധിപ്പിച്ച് 5,02,000 രൂപയാക്കി. ഇക്കഴിഞ്ഞ ജൂലായില്‍ മാരുതി -800 , ഒമ്നി , വാഗണ്‍ -ആര്‍ എന്നിവയുടെ വില കമ്പനി കുറച്ചിരുന്നു. മൂന്ന് മാസത്തേയ്ക്കായിരുന്നു ഈ കുറവ് . ഉത്പാദനചിലവ് ഉയര്‍ന്നതാണ് ഇപ്പോള്‍ കാറുകളുടെ വിലയുയര്‍ത്താന്‍ കാരണമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications