റിസര്‍വ് ബാങ്ക് 1000 രൂപ നോട്ടുകള്‍ പുറത്തിറക്കി
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 1000 രൂപ നോട്ടുകള്‍ പുറത്തിറക്കി. ഒക്ടോബര്‍ ഒമ്പത് തിങ്കളാഴ്ചയായിരുന്നു പുതിയ നോട്ടിന്റെ ഔദ്യോഗിക പ്രസിദ്ധീകരണം. വാട്ടര്‍മാര്‍ക്കില്‍ രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ഛായാചിത്രം ആലേഖനം ചെയ്തതാണ് നോട്ടുകള്‍.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ബിമല്‍ ജലാന്റെ കൈയ്യൊപ്പോടു കൂടിയ നോട്ടുകള്‍ക്ക് 177 മില്ലീമീറ്റര്‍ നീളവും 73 മില്ലീമീറ്റര്‍ വീതിയുമുണ്ട്.
ഓഫ്സെറ്റ് , ഇന്റാഗ്ലിയോ പ്രക്രിയകള്‍ വഴിയാണ് നോട്ട് അച്ചടിച്ചിരിക്കുന്നത്.
പിങ്ക് നിറമാണ് നോട്ടിന്. മഹാത്മഗാന്ധിയുടെ ഛായാചിത്രം ഇതില്‍ ചാരനിറത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു.












Click it and Unblock the Notifications