ദില്ലിയില്‍ ആര്‍ ഡി എക്സുമായി കശ്മീരി ഭീകരന്‍ പിടിയില്‍
ദില്ലി: മാരകമായ ആര്‍ ഡി എക്സ് സ്ഫോടകവസതുക്കളുമായി ദില്ലിയില്‍ കശ്മീരി ഭീകരന്‍ പൊലീസ് പിടിയില്‍. ടെഹ്രെക് - ഉല്‍ - മുജാഹിദ്ദീന്‍ (ടി യു എം) എന്ന ഭീകരസംഘടനയില്‍ അംഗമായ അലി മുഹമ്മദ് ആണ് ഒക്ടോബര്‍ 9 തിങ്കളാഴ്ച അറസ്റ്റിലായത്.
ഇനായത്തുള്ള എന്ന കോഡ് നാമത്തില്‍ അിയപ്പെടുന്ന ഇയാളില്‍ നിന്നും ഉടന്‍ സ്ഫോടനം നടത്താവുന്ന വസ്തുക്കളും പണവും പിടിച്ചെടുത്തു. മൂന്ന് കിലോയോളം ആര്‍ ഡി എക് സ് ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഒരാഴ്ചയ്ക്കുളളില്‍ ഇത് രണ്ടാം തവണയാണ് ദില്ലിയില്‍ നിന്നും കശ്മീരി ഭീകരരെ സ്ഫോടകവസ്തുക്കളുമായി പിടികൂടുന്നത് .
ദില്ലി വഴി കശ്മീരിലെത്താനിരുന്ന ടി യു എം തലവന്‍ അബ്ദുള്ള ഗസലിയുടെ ദില്ലിയിലെ താമസസൗകര്യവും മറ്റും ശരിയാക്കുന്നതിനായി തലസ്ഥാനത്തെത്തിയതാണ് ഇനായത്തുള്ള എന്ന് പൊലീസ് കരുതുന്നു.












Click it and Unblock the Notifications