ബാങ്കുകളിലെ പെന്‍ഷന്‍പ്രായം കുറയ്ക്കാന്‍ ശുപാര്‍ശ
ദില്ലി: പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60ല്‍ നിന്ന് 58 ആക്കാന്‍ ശുപാര്‍ശ. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ മനുഷ്യവിഭവ മാനേജ്മെന്റ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശയുള്ളത്.
പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. ബാങ്ക് ജീവനക്കാര്‍ക്ക് വോളന്ററി റിട്ടയര്‍മെന്റ് പദ്ധതി നടപ്പാക്കണമെന്നും ബാങ്കുകളില്‍ കമ്പ്യൂട്ടര്‍വല്കരണം ഉള്‍പ്പടെയുള്ള ആധുനീകരണം നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക് ചെയര്‍മാന്‍ എസ്.എസ്.കോഹ്ലിയുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എസ്ബിഐ ഡെപ്യൂട്ടി മാനേജിങ് ഡയറക്യര്‍ വൈ.രാധാകൃഷ്ണന്‍, യൂകോ ബാങ്ക് ചെയര്‍മാന്‍ വി.പി.ഷെട്ടി, ഐബിഐ ചീഫ് എക്സിക്യൂട്ടിവ് കെ.സി.ചൗധരി, ബാങ്കിങ് ഡിവിഷന്‍ സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ വി.പി.ഗ്രോവര്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍. റിപ്പോര്‍ട്ട് കേന്ദ്ര ധനകാര്യ വകുപ്പിനു സമര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications