ഗോപാലിനൊപ്പം മൂന്ന് ദൂതന്മാര്‍ കൂടി
ചെന്നൈ: കന്നട നടന്‍ രാജ്കുമാറിന്റെ മോചനത്തിനായി വീരപ്പനുമായി സന്ധിസംഭാഷണം നടത്താന്‍ അഞ്ചാം തവണയും കാട്ടിലേക്ക് പുറപ്പെട്ട നക്കീരന്‍ ഗോപാലിന്റെ കൂടെ മൂന്ന് ദൂതന്മാര്‍ കൂടി. തമിഴ് ദേശീയ മുന്നേറ്റ നേതാവ് പി. നെടുമാരന്‍, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തക പ്രൊഫസര്‍ കല്യാണി, പീപ്പിള്‍സ് യൂണിയന്‍ ഒഫ് സിവില്‍ ലിബര്‍ട്ടീസ് ആക്ടിവിസ്റ് പധുവൈ സുകുമാരന്‍ എന്നിവരാണ് ഒക്ടോബര്‍ 10 ചൊവാഴ്ച ഗോപാലിനൊപ്പം പുറപ്പെട്ടത്.
തീവ്രവാദി സംഘടനകളായ തമിഴ്നാട് ലിബറേഷന്‍ ആര്‍മി, തമിഴ്നാട് റിട്രീവല്‍ ഫോഴ്സ് എന്നീ സംഘടനകളുമായി ബന്ധമുള്ളയാളാണ് പി. നെടുമാരന്‍.
ഒക്ടോബര്‍ ഒമ്പത് തിങ്കളാഴ്ച കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ ഒരു ഉന്നതതല യോഗത്തിലാണ് ഗോപാലിനൊപ്പം അയക്കേണ്ടവരെ പറ്റി അന്തിമതീരുമാനം കൈകൊണ്ടത്.
അതേ സമയം ടാഡാ തടവുകാരെ മോചിപ്പിക്കാനുള്ള തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് വീരപ്പന്‍ കൊലപ്പെടുത്തിയ സബ് ഇന്‍സ്പെക്ടറുടെ പിതാവ് അബ്ദുള്‍ കരീം നല്‍കിയ ഹര്‍ജിയിന്മേല്‍ ബുധനാഴ്ച സുപ്രിം കോടതി വാദം കേള്‍ക്കാനിരിക്കുകയാണ്.












Click it and Unblock the Notifications